അരുവിക്കര ഉപതെരഞ്ഞെടുപ്പ്: ഇന്ന് നിശബ്ദപ്രചാരണം, പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍, ജനങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

ജനവിധി എഴുതാന്‍ ഇനി ഒരു നാള്‍ മാത്രം. അരുവിക്കര ആരെ തുണയ്ക്കുമെന്ന ചോദ്യമാണ് അരുവിക്കരയിലെ ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. സ്ഥാനാര്‍ത്ഥികള്‍ നിറഞ്ഞ ആത്മവിശ്വാസത്തിലാണ്. നിശബ്ദ പ്രചാരണം ഇന്ന് വൈകിട്ട് നടക്കും.
ഭവനസന്ദര്‍ശനവും മറ്റുമായാണ് നിശബ്ദപ്രചാരണമായിരിക്കും നടക്കുക. നിശബ്ദപ്രചാരണത്തിനുശേഷം നാളെ അരുവിക്കര പോളിംഗ് ബൂത്തിലേക്കു നീങ്ങും. അര്‍ധസൈനിക വിഭാഗമുള്‍പ്പെടെ സുരക്ഷാസേനയെ മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്. അരവിക്കരയിലെ പരസ്യ പ്രചാരണം ഇന്നലെ വൈകുന്നേരം അഞ്ചിനു അവസാനിച്ചു.
മണ്ഡലത്തിലെ എട്ടു പഞ്ചായത്ത് കേന്ദ്രങ്ങളിലും ആവേശകരമായ കൊട്ടിക്കലാശം നടത്തിയാണ് മുന്നണികളും പാര്‍ട്ടികളും പരസ്യമായുള്ള പ്രചാരണം അവസാനിപ്പിച്ചത്. അരുവിക്കരയില്‍ 1,84,223 വോട്ടര്‍മാരാണുള്ളത്. 154 ബൂത്തുകളില്‍ വോട്ടെടുപ്പു നടക്കും. 16 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.
ഇവരുടെ പേരു കൂടാതെ നോട്ട യ്ക്കും വോട്ടിംഗ് യന്ത്രത്തില്‍ ബട്ടണ്‍ ഉണ്ടാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,16,436 പേരും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 1,20,851 പേരുമാണു വോട്ടു രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ ചൊവാഴ്ച്ച തിരുവനന്തപുരം സംഗീത കോളജില്‍ നടക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























