നേതാജിയുടെ ഓര്‍മകളുമായി ജന്‍മമതി യാത്ര ഇന്ന് എറണാകുളത്ത്

നേതാജി സുഭാഷ്ചന്ദ്രബോസിന്റെ ജന്‍മസ്ഥലമായ ഒഡീഷയിലെ കട്ടക്കിനടുത്ത് ഒഡിയ ബസാറില്‍നിന്നു ശേഖരിച്ച മണ്ണുമായി പുറപ്പെട്ട ജന്‍മമതി യാത്ര ഇന്ന് എറണാകുളത്ത് എത്തിച്ചേരും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നോര്‍ത്ത് റെയില്‍വേസ്റ്റേഷനില്‍ ശബരി എക്‌സ്പ്രസിലാണു സംഘം എത്തുന്നത്.
ഭുവനേശ്വറിലെ യുവാക്കളുടെ സംഘടനയായ ഉത്കല്‍ ബികാഷ ജൂബ പരിഷത് സംഘടിപ്പിച്ചിരിക്കുന്ന ജന്‍മമതി യാത്രയ്ക്കു ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നു വൈകുന്നേരം നാലിനു ടൗണ്‍ഹാളിനു മുന്നില്‍ ഔദ്യോഗിക സ്വീകരണം നല്‍കും.
പൗരസ്വീകരണ പരിപാടിയില്‍ മന്ത്രി കെ. ബാബു, പ്രഫ.കെ.വി. തോമസ് എംപി, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, മേയര്‍ ടോണി ചമ്മണി, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര തുടങ്ങിയവര്‍ പങ്കെടുക്കും. നേതാജിയുടെ സ്മരണകളുണര്‍ത്തുന്ന മണ്ണ് അടങ്ങിയ പേടകത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും.
ഇന്ന് എറണാകുളത്തു തങ്ങുന്ന യാത്രാസംഘം 27ന് ആലപ്പുഴയില്‍ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം കൊല്ലത്തേക്കു തിരിക്കും. കൊല്ലത്തു നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.സി.ജോസഫ് പങ്കെടുക്കും. പിന്നീടു സംഘം ഐഎന്‍എ രക്തസാക്ഷിയായ വക്കം ഖാദറിന്റെ ജന്‍മനാടായ വക്കത്ത് എത്തിച്ചേരും. അവിടെ നടക്കുന്ന സ്വീകരണ പരിപാടിയില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























