കുടി നിര്‍ത്തിയ പണം സ്‌കൂള്‍ വികസനത്തിന്

കുടിയില്‍ നിന്നു കുടുക്കയിലേക്ക് വക മാറ്റിയ തുക സ്‌കൂളിന് നല്‍കി നാലു യുവാക്കള്‍ മാതൃകയായി. മദ്യപാനം മനസില്‍ നിന്നു തൂത്തെറിഞ്ഞ നാലു യുവാക്കള്‍ കുടുക്കയിലിട്ട് വച്ച തുകയാണ് ഇരട്ടപ്പുഴ ജിഎല്‍പി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കിയത്.
മൂന്നു മാസം മുന്‍പ് സ്‌കൂളില്‍ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തതിനുശേഷമാണ് നാലുപേരും ചേര്‍ന്ന് നാണയത്തുട്ടുകളും നോട്ടുകളും കുടുക്കയില്‍ ഇട്ടുവയ്ക്കാന്‍ തുടങ്ങിയത്. കുടുക്കകള്‍ പ്രധാനാധ്യാപിക എല്‍സി കൊച്ചപ്പനു കൈമാറി.
നാണയങ്ങളും നോട്ടും ഉള്‍പ്പെടെയുള്ളവയെണ്ണി തിട്ടപ്പെടുത്തിയത് കുട്ടികള്‍ തന്നെയാണ്. 5218 രൂപയാണ് മൊത്തം ലഭിച്ചത്. മദ്യപാനം കൊണ്ടുള്ള ദോഷാനുഭവങ്ങള്‍ യോഗത്തില്‍ അവര്‍ പങ്കുവച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കല്‍, ബോധവത്കരണം എന്നിവയും നടന്നു.
മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വട്ടേക്കാട്ട് ഗോപന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എല്‍സി കൊച്ചപ്പന്‍, മീര മധുസൂദനന്‍, എം.സി. സുമ, കെ. ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























