സംസ്ഥാനത്തെ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും മദ്യശാലകള്‍ക്കും ഇനി മുതല്‍ ജൂണ്‍ 26 നും ഡ്രൈഡേയായിരിക്കും

ലോക ലഹരിവിരുദ്ധദിനമായതിനാലാണ് ഈ വര്‍ഷംമുതല്‍ ജൂണ്‍ 26 ഡ്രൈഡേയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ എല്ലാമാസവും ഒന്നാംതീയതി കൂടാതെ അഞ്ച് ഡ്രൈഡേകളാണുള്ളത്. ഗാന്ധി ജയന്തി, ഗാന്ധി സമാധി, ശ്രീനാരായണഗുരു ജയന്തി, നാരായണഗുരു സമാധി എന്നീ ദിവസങ്ങളായിരുന്നു മുമ്പ് ഡ്രൈഡേ. പിന്നീട് ദുഃഖവെള്ളികൂടി ഡ്രൈഡേയാക്കി മാറ്റി. ജൂണ്‍ 26 ലോക ലഹരിവിരുദ്ധദിനംകൂടി ഡ്രൈഡേയാക്കിയതോടെ ഒന്നാംതീയതി കൂടാതെയുള്ള ഡ്രൈഡേകളുടെ എണ്ണം ആറായി.
കഴിഞ്ഞവര്‍ഷം ജൂണ്‍ 26 ഡ്രൈഡേയായിരുന്നില്ല. ലോക ലഹരിവിരുദ്ധദിനത്തില്‍ മദ്യഷാപ്പുകള്‍ പ്രവര്‍ത്തിച്ചതിനെതിരെ അന്ന് മദ്യനിരോധനസമിതിക്കാരും മറ്റും മുഖ്യമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ 26 കൂടി ഡ്രൈഡേയാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























