മലയാളി യുവതി യുഎസില്‍ മരിച്ച കേസില്‍ എഫ്ബിഐ അന്വേഷണം

ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന മലയാളി യുവതി 11 വര്‍ഷം മുന്‍പ് യുഎസില്‍ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ കേസില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അന്വേഷണം തുടങ്ങി. പാലക്കാട് കാവില്‍പ്പാട് \'അനുപമ\'യില്‍ റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കെ. ഗോപിനാഥന്റെയും റിട്ട. അധ്യാപിക ഭദ്രയുടെയും മകള്‍ അനിത (25) 2004 ഓഗസ്റ്റില്‍ കലിഫോര്‍ണിയയില്‍ മരണമടഞ്ഞ കേസാണിത്.
ഗവ. വിക്ടോറിയ കോളജില്‍ എംഎസ്‌സി വിദ്യാര്‍ഥിനിയായിരിക്കെയാണ് അനിത കല്ലേക്കുളങ്ങര സ്വദേശി സന്തോഷിനെ വിവാഹം കഴിക്കുന്നത്. തുടര്‍ന്നു യുഎസിലെത്തി മൈക്രോബയോളജിയില്‍ പിജി പഠനം ആരംഭിച്ചു. 2004 ഓഗസ്റ്റ് 17ന് രാത്രി വീട്ടില്‍ വച്ച് അനിതയ്ക്കു പൊള്ളലേറ്റെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണു മാതാപിതാക്കള്‍ക്കു വിവരം ലഭിച്ചത്. നെയില്‍ പോളിഷ് റിമൂവറിന്റെ കുപ്പിയില്‍ നിന്നാണു തീ പിടിച്ചതെന്നാണു സന്തോഷ് പറഞ്ഞത്.
ഓഗസ്റ്റ് 30ന് യുഎസിലെത്തുമ്പോള്‍ അനിത ആശുപത്രിയില്‍ അബോധാവസ്ഥയിലായിരുന്നു. പിന്നീട് മരണമടഞ്ഞു. വീട്ടിലെ മുറിയില്‍ നിന്നു തീ പിടിക്കുന്ന വസ്തുക്കള്‍ ലഭിച്ചില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നു അനിതയുടെ മാതാപിതാക്കള്‍ക്കു സംശയം ജനിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് നാട്ടിലെത്തിയ ഇവര്‍, പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നു സന്തോഷിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കുമെതിരെ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
2009 ഏപ്രിലില്‍ കോടതി സിബിഐ അന്വേഷണത്തിനു വിട്ടു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ 2010ല്‍ നല്‍കിയ റിപ്പോര്‍ട്ട് സിബിഐ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിരസിച്ചു. തുടര്‍ന്നാണ് ഇപ്പോഴത്തെ അന്വേഷണം. സിബിഐയുടെ ചെന്നൈ യൂണിറ്റിനാണ് അന്വേഷണച്ചുമതല.
അനിതയുടെ ഭര്‍ത്താവും യുഎസില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനുമായ സന്തോഷില്‍ നിന്ന് എഫ്ബിഐ വിവരങ്ങള്‍ ശേഖരിച്ചു. സിബിഐ കേന്ദ്ര സര്‍ക്കാര്‍ മുഖേന ഇന്റര്‍പോളിനും തുടര്‍ന്നു യുഎസ് അധികൃതര്‍ക്കും നല്‍കിയ അപേക്ഷ പരിഗണിച്ചാണു നടപടികള്‍. സന്തോഷ് നാട്ടിലേക്കു മടങ്ങാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് സിബിഐ ഇത്തരമൊരു നടപടിക്രമം സ്വീകരിച്ചത്. സന്തോഷിനെ നാട്ടിലേക്കു കൊണ്ടുവരാന്‍ നയതന്ത്രകാര്യാലയം വഴി സിബിഐ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
അതിനിടെ സന്തോഷിന്റെ കല്ലേക്കുളങ്ങരയിലെ വീട്ടില്‍ സിബിഐ പരിശോധന നടത്തി. ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തതായാണു സൂചന. കോടതി ഉത്തരവ് ലംഘിച്ചു സന്തോഷിന്റെ മാതാപിതാക്കള്‍ യുഎസിലേക്കു പോയതായ വിവരങ്ങളും സിബിഐക്കു ലഭിച്ചു. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. സിബിഐ ചെന്നൈ യൂണിറ്റ് ഡിഎസ്പി ബി. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























