ട്രെയിന്‍ റദ്ദായാല്‍ ഇനി മുതല്‍ നിങ്ങളുടെ ഫോണില്‍ എസ്എംഎസ് വരും

അയ്യോ.. ട്രെയിന്‍ റദ്ദ് ചെയ്തു എന്ന പറഞ്ഞ് വിഷമിക്കേണ്ട. ഇനി മുതല്‍ ട്രെയിന്‍ റദ്ദായാല്‍ നിങ്ങളുടെ ഫോണില്‍ എസ്എംഎസ് വരും. എങ്ങനെയാണെന്നല്ലേ. ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് പോകുമ്പോള്‍ അപ്രതീക്ഷിതമായി ട്രെയിന്‍ കാന്‍സല്‍ ചെയ്ത സംഭവം നിങ്ങള്‍ അറിഞ്ഞുവെന്ന് വയ്ക്കുക. യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞ് തീരാന്‍ പറ്റാത്തതാണ്. അവര്‍ക്കിതാ ഒരു ആശ്വാസമായി ഒരു സംരംഭം തയ്യാറായി കഴിഞ്ഞു.
ട്രെയിന്‍ കാന്‍സല്‍ ചെയ്ത വിവരം നിങ്ങള്‍ മുന്‍കൂട്ടി അറിയും. ഇതിലൂടെ നിങ്ങള്‍ക്ക് ബദല്‍ യാത്രാമാര്‍ഗ്ഗങ്ങള്‍ തേടാനാകും. റിസര്‍വേഷന്‍ സമയത്ത് കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറിലായിരിക്കും എസ്എംഎസ് വരുക. പൈലറ്റ് പ്രോജക്‌ടെന്ന നിലയില്‍ ഓര്‍ജിനേറ്റിംഗ് സ്റ്റേഷനില്‍ നിന്ന് കയറുന്നവര്‍ക്കാവും ഈ സംവിധാനം നടപ്പില്‍ വരിക.
എല്ലാ സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും ഈ സംവിധാനം ഉടന്‍ വരുമെന്ന് റെയില്‍വേ പ്രസ് റിലീസില്‍ പറയുന്നു. ഈ സംവിധാനത്തിനുള്ള സോഫ്റ്റ് വെയര്‍ ഡെവലപ്പ് ചെയ്യുന്നത് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും ഇന്ത്യന്‍ റെയില്‍വേയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നിക്കല്‍ വിംഗിലുമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























