സംസ്ഥാനത്ത് തപാല്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ പ്രമുഖ നേതാക്കളെല്ലാം വന്‍ മുന്നേറ്റം നടത്തുന്നു...

സംസ്ഥാനത്ത് തപാല്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ പ്രമുഖ നേതാക്കളെല്ലാം വന്‍ മുന്നേറ്റം നടത്തുന്നു...ലീഡ് ചെയ്യുന്ന പ്രമുഖരാണ് പിണറായി വിജയന്‍- ധര്‍മ്മടം കെ കെ ശൈലജ- മട്ടന്നൂര്‍
കുമ്മനം രാജശേഖരന്‍- നേമം, ജോസ് കെ മാണി - പാലാ,ഷിബു ബേബി ജോണ്‍ -ചവറ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- കോട്ടയം, എം കെ മുനീര്‍- കോഴിക്കോട് നോര്‍ത്ത്, പി കെ ജയലക്ഷ്മി - മാനന്തവാടി, എം വി ഗോവിന്ദന്‍ മാസ്റ്റര്‍ -തളിപ്പറമ്ബ്, കെ ബാബു -തൃപ്പൂണിത്തുറ
വി എന്‍ വാസവന്‍ -ഏറ്റുമാനൂര്‍,അനൂപ് ജേക്കബ് - പിറവം ,ജ്യോതികുമാര്‍ ചാമക്കാല- പത്തനാപുരം, കെ കെ രമ- വടകര, ആന്റണി രാജു- തിരുവനന്തപുരം,വി കെ പ്രശാനന്ത് - വട്ടിയൂര്‍ക്കാവ്,കുഞ്ഞാലിക്കുട്ടി - വേങ്ങര,കെ ടി ജലീല്‍ - തവനൂര്‍, പി രാജീവ് - കളമശേരി,ടി സിദ്ദിഖ്- കല്‍പ്പറ്റ,തലശേരി- എ എന്‍ ഷംസീര്‍
957 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ നിയമസഭയിലേക്ക് മത്സരിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. എട്ടരയ്ക്ക് ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.
ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു വരെ ഹാളുകള്‍ ഉപയോഗിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 ഹാളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. കേരളം കൂടാതെ അസം, ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്തുവിടും. മലപ്പുറവും കന്യാകുമാരിയും നാല് ലോക്സഭാമണ്ഡലത്തിലും ഒമ്ബത് സംസ്ഥാനത്തെ 12 സീറ്റിലെ ഉപതെരഞ്ഞെടുപ്പുഫലവും ഇതോടൊപ്പം പുറത്തുവരും.
"
https://www.facebook.com/Malayalivartha
























