വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി.വി രാജേഷ് മൂന്നാം സ്ഥാനത്ത്.... എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് മുന്നില്‍

വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി.വി രാജേഷ് മൂന്നാം സ്ഥാനത്ത്. ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് പിന്നിലായിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് ആണ് ഇവിടെ മുന്നിലായിരിക്കുന്നത്.
തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മുന്നിലായിരിക്കുകയാണ്. 300 വോട്ടിനാണ് തൃശൂരില്‍ ലീഡ് ചെയ്യുന്നത്. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ യു ഡി എഫിന്റെ പി സി വിഷ്ണുനാഥ് പിന്നിലാക്കി ലീഡ് ചെയ്യുന്നു.
89 സീറ്റുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. അതേസമയം, യുഡിഎഫ് 48 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് മുന്നില്‍. പൂഞ്ഞാറില്‍ എല്‍ ഡി എഫ് മുന്നേറുന്നു.
മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി മുന്നില്‍. കൊല്ലത്ത് യു ഡി എഫിന് ലീഡ്. ആറ്റിങ്ങല്‍ എല്‍ ഡി എഫിന് ലീഡ്. കോഴിക്കോട് നോര്‍ത്തില്‍ എല്‍ ഡി എഫിന് ലീഡ്. കരുനാഗപ്പള്ളിയില്‍ യു ഡി എഫ് മുന്നില്‍
അതേസമയം പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ ലീഡ് ചെയ്യുന്നു. അപ്രതീക്ഷിത മുന്നേറ്റമാണ് ഇ. ശ്രീധരന്‍ മണ്ഡലത്തില്‍ നടത്തുന്നത്. രണ്ടായിരം വോട്ടുകള്‍ക്കാണ് ഇ. ശ്രീധരന്‍ മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ഷാഫി പറമ്ബിലും എല്‍ഡിഎഫിന്റെ സി.പി പ്രമോദുമാണ് മത്സരരംഗത്തുള്ളത്.
പാലക്കാട് തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു ഇ. ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന ആഗ്രഹവും ഇ. ശ്രീധരന്‍ പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha


























