ആശംസ സന്ദേശം അറം പറ്റിയോയെന്ന സംശയത്തില്‍ ജോണ്‍ പൂക്കായി; രാജ്യം ഓക്സിജന്‍ സിലിണ്ടര്‍ പോലുമില്ലാതെ ഐ.സി.യുവില്‍

തന്റെ പുതുവത്സരാശംസ അറം പറ്റിയോ എന്ന ആശങ്കയിലാണ് റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്‍ ജോണ്‍ പൂക്കായി. ചെലവു കുറഞ്ഞ മാര്‍ഗത്തില്‍ ആശംസകള്‍ കൈമാറുന്നത് ശീലമാക്കിയ ആലപ്പുഴ കളര്‍കോട് സ്വദേശിയായ ഇദ്ദേഹം നോട്ട് നിരോധനം മുന്‍നിര്‍ത്തി 2020ലെ പുതുവര്‍ഷത്തിന് ആശംസ കാര്‍ഡില്‍ ഇങ്ങനെ കുറിച്ചു:
'രാജ്യം ഓക്സിജന്‍ സിലിണ്ടര്‍ പോലുമില്ലാതെ സ്വകാര്യ ആശുപത്രിയില്‍ ഐ.സി.യുവിലാണ്. എങ്കിലും പ്രതീക്ഷയോടെ 2020ലേക്ക്...പുതുവത്സരാശംസകള്‍.' ജോണ്‍ പൂക്കായിയുടെ വ്യത്യസ്ത ആശംസ കാര്‍ഡ് ഇങ്ങനെയായിരുന്നു.
രാജ്യമെമ്പാടും ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുമ്പോൾ തന്റെ ആശംസാ വരികളിലെ സന്ദേശം പ്രവചന സ്വഭാവത്തില്‍ യാഥാര്‍ഥ്യമായതില്‍ അദ്ദേഹവും അത്ഭുതപ്പെടുകയാണ്.
രാജ്യത്തിന്റെ നിലവിലെ അവസ്ഥയില്‍ ഖിന്നനാണെങ്കിലും കൊവിഡ് മഹാമാരിയെ നാം അതി ജീവിക്കുമെന്ന് അദ്ദേഹം പറയുന്നു. അതേസമയം, മനുഷ്യമനസ്സുകളില്‍ കലാപത്തിന്റെ തീപ്പൊരി ബോധപൂര്‍വം വിതറുന്നവരെ കരുതിയിരിക്കണം.
മതത്തിനും ജാതിക്കും അപ്പുറം മലയാളികള്‍ ഉയര്‍ന്നു ചിന്തിക്കുന്നതു കൊണ്ടു മാത്രമാണ് കേരളത്തില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ പോകുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് എല്ലാവരും സ്വയം രക്ഷകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























