മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആന്റ് പബ്ലിഷറുമായിരുന്ന മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റര്‍ ആന്റ് പബ്ലിഷറുമായിരുന്നു തയ്യില്‍ കണ്ടത്തില്‍ മാമ്മന്‍ വര്‍ഗീസ് (തമ്ബാന്‍-91) അന്തരിച്ചു.
മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മന്‍ മാപ്പിളയുടെ പൗത്രനും കെ.എം. വര്‍ഗീസ് മാപ്പിളയുടെ മകനുമാണ്. താണ്ടമ്മ(മിസിസ് വര്‍ഗീസ് മാപ്പിള)യാണ് മാതാവ്.
ഇന്ത്യന്‍ ആന്‍ഡ് ഈസ്റ്റേണ്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി (ഐ.ഇ.എന്‍.എസ്) പ്രസിഡന്റ്, ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍സ് (എ.ബി.സി) ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചു.
എല്‍.ഐ.സി ദക്ഷിണമേഖല ഉപദേശക സമിതി അംഗമായിരുന്നു. ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി, വര്‍ക്കിങ് കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. മുണ്ടകപ്പാടം മന്ദിരം ആശുപത്രിയുടെ മുന്‍ ചെയര്‍മാനാണ്.
"
https://www.facebook.com/Malayalivartha


























