കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3.92 ലക്ഷം കൊവിഡ് ബാധിതർ. 3689 മരണവും റിപ്പോർട്ട് ചെയ്തു.

24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി 3.92 ലക്ഷം കൊവിഡ് ബാധിതർ.കഴിഞ്ഞ ദിവസത്തിനേക്കാൾ കുറവ് പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 4.01 ലക്ഷം പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയുന്നത് മഹാരാഷ്ട്രയിലാണ്. കേരളവും കര്‍ണാടകയും ഉത്തര്‍പ്രദേശും രണ്ടാമത്തെ സ്ഥാനങ്ങളിൽ ഉണ്ട്.
രാജ്യത്ത് ഇന്നലെമുതൽ 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയിരുന്നു. രാജ്യത്ത് കോവിഡ് വാക്‌സിൻ ക്ഷാമം ഉണ്ടെങ്കിലും എല്ലാവരിലും വാക്‌സിൻ എത്തിക്കാൻ ഉള്ള ശ്രമത്തിലാണ് സംസ്ഥാനങ്ങൾ.ഇന്നലെമാത്രം രാജ്യത്ത് 18-45നും ഇടയിൽ പ്രായം ഉള്ള 84,599 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യത്ത് ഇതുവരെ 15.66 കോടി പേര്‍ കൊവിഡ് വാക്‌സിന്‍ എടുത്തു.
കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഐസിഎംആറിലെ വിദഗ്ധര്‍ പറയുന്നത്. ലോക്ക് ഡൗണ്‍ ഇല്ലാതെ സ്ഥിതിഗതികള്‍ നേരിടാനാവില്ലെന്നാണ് ഐസിഎംആർ വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha
























