ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം. എം മണി റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു...

ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം. എം മണി റെക്കോഡ് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. ഇരുപതിനായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് എം. എം മണി മുന്നിട്ട് നില്‍ക്കുന്നത്.
യുഡിഎഫിന്റെ ഇ. എം അഗസ്തിയാണ് പിന്നിലുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു, പാലായില്‍ ജോസ് കെ മാണി തകര്‍ച്ചയിലേക്ക്
1996 ല്‍ കന്നി നിയമസഭ പോരാട്ടത്തില്‍ ആഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പന്‍ചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസമാണ് പ്രചാരണ വേദികളില്‍ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്.
എന്നാല്‍ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയര്‍ത്തുമെന്ന് ഇടതുമുന്നണി ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























