ആദ്യജയം എല്‍ഡിഎഫിന് .... പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു.... അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയം

ആദ്യജയം എല്‍ഡിഎഫിന് .... പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിജയിച്ചു. അയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ജയം. വോട്ടെണ്ണി ആദ്യ സമയം പിന്നിലായിരുന്നുവെങ്കിലും പിന്നീട് ലീഡ് നില ഉയര്‍ത്തുകയായിരുന്നു. നിലവിലെ എക്‌സൈസ് മന്ത്രിയാണ് അദ്ദേഹം.
അതേസമയം സംസ്ഥാനത്തെ ഇടത് ത രംഗത്തിന് ഒപ്പമാണ് ഇത്തവണയും പത്തനംതിട്ട. അടൂരില്‍ സിപിഐയുടെ ചിറ്റയം ഗോപകുമാര്‍ 867 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
കോന്നിയില്‍ ജനീഷ് കുമാര്‍ 3245 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ആറന്മുളയില്‍ വീണാ ജോര്‍ജ് 2517 വോട്ടുകള്‍ക്ക് മുന്നിലാണ്. തിരുവല്ലയില്‍ മുന്‍ മന്ത്രി മാത്യു.ടി തോമസ് 1446ന് ലീഡ് ചെയ്യുന്നു.
ജില്ലയില്‍ ഇടത് മുന്നണിയ്ക്ക് ഏറ്റവും കുറവ് ലീഡ് റാന്നിയിലാണ് 424 വോട്ടുകള്‍. തെക്കന്‍ ജില്ലകളില്‍ മിക്കയിടങ്ങളിലും ഇപ്പോള്‍ ഇടത് മുന്നണി മുന്നേറ്റം നടത്തുകയാണ്.
"
https://www.facebook.com/Malayalivartha
























