ബേപ്പൂരില്‍ ജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്...

ബേപ്പൂരില്‍ ജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് റിയാസ്. 15000 വോട്ടിന് മുന്നിലാണ് അദ്ദേഹം. സംസ്ഥാനത്ത് ഇടതുപക്ഷം മുന്നേറുകയാണ്. 94 സീറ്റുകളില്‍ ലീഡ് ഉറപ്പിച്ചാണ് എല്‍ഡിഎഫ് മുന്നേറുന്നത്.
ശക്തമായ ആധിപത്യം തന്നെയാണ് തുടക്കം മുതല്‍ ഇടതുപക്ഷം കാഴ്ച വെയ്ക്കുന്നത്. ഇതിനിടയില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന സൂചനയാണ് വരുന്നത്.
ഇടതിന് എല്ലാ പിന്തുണയും നല്‍കി നടന്‍ ബിനീഷ് ബാസ്റ്റിന്‍. സി പി എമ്മിന്റെ കൊടിയും പിടിച്ച് തെരഞ്ഞ്‌ഞെടുപ്പ് ഫലം കാണുന്ന ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
അതേസമയം ചില ഇടങ്ങളില്‍ എല്‍ ഡി എഫിന് തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ട്. തവനൂരി മുന്‍ മന്ത്രി കെ ടി ജലീല്‍ പിന്നില്‍. യു ഡി എഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്ബില്‍ 1352 വോട്ടിനു ഇവിടെ മുന്നേറുകയാണ്.
വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ഫിറോസ് തന്നെയാണിവിടെ മുന്നില്‍. ഒരു സമയത്ത് പോലും ജലീലിന് ഇവിടെ ആധിപത്യം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. കൊല്ലം ജില്ലയിലെ കുണ്ടറയിലും സമാന അവസ്ഥയാണുള്ളത്.
"
https://www.facebook.com/Malayalivartha
























