കോഴിക്കൂട്ടില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി

കോഴിക്കൂട്ടില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. മണ്ണൂരിലെ പി.ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് രണ്ടര മീറ്ററോളം നീളമുളള പാമ്പിനെ പിടികൂടിയത്. വീടിനോട് ചേര്‍ന്നുളള കോഴിക്കൂട്ടിലായിരുന്നു പാമ്പുണ്ടായിരുന്നത്. കൂട്ടില്‍ കോഴികള്‍ ഉണ്ടായിരുന്നുവെങ്കിലും ഉപദ്രവിച്ചിരുന്നില്ല. ബാലകൃഷ്ണന്‍ വനംവകുപ്പ് അധികൃതരെ അറിയിച്ചതിനാല്‍ പാമ്പുപിടിത്തക്കാരനായ നിധീഷ് ചാലോടെത്തി പാമ്പിനെ പിടികൂടി വനത്തില്‍ വിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























