'മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും, ഇനി അത് പൂഞ്ഞാറില്‍ പോയി പറയാനും കൂടി കഴിയില്ലല്ലോ...' ബി ജെ പിയെ പരിഹസിച്ച് നടന്‍ ഇര്‍ഷാദ് അലി
വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ ബി ജെ പിയെ പരിഹസിച്ച് നടന്‍ ഇര്‍ഷാദ് അലി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.'മുഖ്യമന്ത്രിയെ ഞാനും സുരേന്ദ്രനും കൂടി തീരുമാനിക്കും, ഇനി അത് പൂഞ്ഞാറില്‍ പോയി പറയാനും കൂടി കഴിയില്ലല്ലോ' എന്നാണ് അദ്ദേഹം പരിഹസിച്ചിരിക്കുന്നത്.
തുടര്‍ഭരണം ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് ഇര്‍ഷാദ് ഇത്തരത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷനായ കെ സുരേന്ദ്രന്‍ കോന്നിയിലും, മഞ്ചേശ്വരത്തും പിന്നിലാണ് നിൽക്കുന്നത്. ബി ജെ പിയ്ക്ക് പ്രതീക്ഷയുള്ള മണ്ഡലങ്ങളായിരുന്നു ഇവ. അതേസമയം പൂഞ്ഞാറില്‍ പി സി ജോര്‍ജ് പിന്നിലാണ്. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ലീഡ് ചെയ്യുന്നത്.
അതേസമയം കേരള രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേക്ക് എത്തുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 140 അംഗ സഭയില്‍ 90 സീറ്റുമായി എല്‍ഡിഎഫ് വ്യക്തമായ മേധാവിത്വം തുടരുകയാണ്.
ഇതുകൂടാതെ ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പില്‍ ഇടതു തരംഗം അലയടിച്ചെന്ന സൂചനയാണ് വിധി നല്‍കുന്നത്. യുഡിഎഫ് 47 ഇടത്ത് മാത്രമാണ് മുമ്ബില്‍ നില്‍ക്കുന്നത്. എന്‍ഡിഎ മൂന്നിടത്ത് മുമ്പില്‍ നില്‍ക്കുന്നു. തൃശൂര്‍, തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇടതു മുന്നണി വ്യക്തമായ ആധിപത്യം പുലര്‍ത്തി. തൃശൂരിലെ 13 സീറ്റുകളില്‍ 12 ഇടത്തും എല്‍ഡിഎഫ് ലീഡ് ചെയ്യുകയാണ്. തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. പാലക്കാട്ടെ 12 മണ്ഡലങ്ങളില്‍ ഒമ്ബതിടത്തും എല്‍ഡിഎഫാണ് മുമ്ബില്‍. പാലക്കാട്ട് എന്‍ഡിഎ മുമ്ബില്‍ നില്‍ക്കുന്നു.
തൃത്താലയിലും മണ്ണാര്‍ക്കാട്ടും മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയില്‍ ഹരിപ്പാടും അരൂരും മാത്രമാണ് കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. പത്തനംതിട്ടയില്‍ കോന്നിയടക്കം അഞ്ചു മണ്ഡലങ്ങളിലും ഇടതു മുന്നണിയാണ് മുമ്ബില്‍.
https://www.facebook.com/Malayalivartha
























