എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് വിജയിച്ചു

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് വിജയിച്ചു. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത് യുഡിഎഫ് സ്ഥാനാര്‍ഥി ജ്യോതികുമാര്‍ ചാമക്കാലയാണ്.
കെ. ബി ഗണേഷ് കുമാര്‍ 14,000ല്‍പരംവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
ജ്യോതികുമാര്‍ ചാമക്കാല ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് ഗണേഷ്‌കുമാറിന്റെ ഭൂരിപക്ഷം വര്‍ധിക്കുകയായിരുന്നു.
24486 വോട്ടുകള്‍ ആണ് കെ ബി ഗണേഷ് കുമാറിന് ഉള്ളത്. അതേസമയം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് 2805 മാത്രം. അരനൂറ്റാണ്ടിലേറെയായി ഉമ്മന്‍ചാണ്ടി കൈവെള്ളയില്‍ വച്ചു സൂക്ഷിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ ചാണ്ടി ജയിച്ചത്. സിപിഎമ്മിലെ ജെയ്ക് സി.തോമസാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എന്‍. ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
"
https://www.facebook.com/Malayalivartha
























