കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഭാഗ്യമിത്ര (BM-6) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റി; ഭാഗ്യമിത്ര (BM-7) റദ്ദ് ചെയ്തു

കേരളത്തിൽ കോവിഡ് വ്യാപ്പിക്കുന്ന സാഹചര്യത്തിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഭാഗ്യമിത്ര (BM-6) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മേയ് 14 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയിലേക്ക് മാറ്റി. ഒപ്പം ജൂണ്‍ 6 ഞായറാഴ്ച നറുക്കെടുക്കേണ്ട ഭാഗ്യമിത്ര (BM-7) റദ്ദ് ചെയ്തു. കേരളത്തിൽ ദിനംപ്രതി കോവിഡ് രോഹികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്.
ഒന്നാം സമ്മാനം അഞ്ചു കോടി രൂപ 5 പേർക്കും, രണ്ടാംസമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം എട്ടു പേര്‍ക്ക്. കൂടാതെ 5000, 2000, 1000, 500, 300 തുടങ്ങി നിരവധി സമ്മാനങ്ങളുമുണ്ട്.ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാനത്തെ ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 28ശതമാനം ജിഎസ്ടി അടക്കം 100 രൂപയാണ് ടിക്കറ്റ് വില. 48 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിദിന ലോട്ടറികളുടെ എണ്ണം ആഴ്ചയില്‍ മൂന്നായി കുറച്ചിരുന്നു. ഇതേത്തുടര്‍ന്ന് വന്‍ വരുമാന നഷ്ടമാണ് ലോട്ടറി വകുപ്പിനൊപ്പം ഏജന്‍സികളും വില്‍പ്പനക്കാരും നേരിടുന്നത്. എല്ലാ ദിവസവും വില്‍ക്കാന്‍ കഴിയുന്ന ലോട്ടറി വേണമെന്ന് ഏജന്റുമാരില്‍നിന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു.
ഞായറാഴ്ചകളില്‍ നറുക്കെടുത്തിരുന്ന പൗര്‍ണമി ടിക്കറ്റിന്റെ വില്‍പ്പന നിര്‍ത്തിവച്ചിരിക്കുകയാണ്. കേരളപ്പിറവി ദിനത്തിലാണ് ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക് ടിക്കറ്റ് പ്രകാശനം നിര്‍വ്വഹിച്ചത്. അഞ്ചു പേര്‍ക്ക് ഒരു കോടി രൂപ വീതം സമ്മാനം നല്‍കുന്ന ഭാഗ്യക്കുറിയാണ് ഭാഗ്യമിത്ര.
https://www.facebook.com/Malayalivartha


























