പുതുപ്പള്ളിയിൽ അടിതെറ്റുമോ? ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡുമായി ഉമ്മൻ ചാണ്ടി

ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളിയില്‍ ഇത്തവണ അത്ര സുഖകരമായ വാര്‍ത്തയല്ല ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത്.കഴിഞ്ഞ തവണ പാമ്ബാടിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് 3000 ന് മുകളിലായിരുന്നു.
എന്നാല്‍ ഇത്തവണ പാമ്ബാടി ഉമ്മന്‍ ചാണ്ടിയെ കൈവിട്ട സ്ഥിതിയാണ്.മണര്‍കാട് പഞ്ചായത്തിന് പിന്നാലെ പാമ്ബാടിയിലും എല്‍ഡിഎഫ് മുന്നേറുകയാണ്. 750 വോട്ടിന്‍റെ ലീഡാണ് പാമ്ബാടിയില്‍ എല്‍ഡിഎഫ് നേടിയിരിക്കുന്നത്.
യാക്കോബായ വിഭാഗത്തിന് വന്‍ഭൂരിപക്ഷമുള്ള മണര്‍കാട് പഞ്ചായത്തിലും ഉമ്മന്‍ ചാണ്ടിയുടെ ലീഡ് നില താഴേക്ക് പോയി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് യാക്കോബായ വിഭാഗം പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.
പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍ഡിഎഫിനായി ഇതുരണ്ടാം തവണയാണ് ജെയ്ക്ക് സി തോമസ് ഇറങ്ങിയത്. 2016 ല്‍ 27,092 വോട്ടുകള്‍ക്കാണ് ജെയ്ക്ക് ഉമ്മന്‍ ചാണ്ടിയോട് പരാജയപ്പെട്ടത്.
https://www.facebook.com/Malayalivartha

























