മുല്ലപ്പെരിയാര്‍, കേരളത്തിന്റെ ആവശ്യം ഉടന്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് പാരിസ്ഥിതികാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം നല്‍കിയ അപേക്ഷ കേന്ദ്രം ഉടന്‍ പരിഗണിക്കില്ല. സുപ്രീംകോടതിയില്‍ കേസ് ഉള്ളതിനാലാണ് ഇതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മറുപടിയില്‍ വ്യക്തമാക്കി. ഡാം നിര്‍മിക്കുന്നതിന് പാരിസ്ഥിതികാനുമതി നല്‍കിയാല്‍ അത് കോടതിയലക്ഷ്യമാവുമെന്നും മന്ത്രാലയം പറഞ്ഞു. കേസില്‍ സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പ് വരുന്നത് വരെ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്ന് 2014 മേയില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. രണ്ട് സംസ്ഥാനങ്ങളും ധാരണയിലെത്തിയ ശേഷം മാത്രമേ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാവുവെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതി ഉത്തരവിന്മേല്‍ കേരളം നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കേരളം പുതിയ ഡാമിന് വേണ്ടി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് അപേക്ഷ നല്‍കിയത്
ഡാമിനായി പരിസ്ഥിതി പഠനം നടത്താന്‍ കേരളത്തെ അനുവദിക്കാമെന്ന് നേരത്തെ ദേശീയ വന്യജീവി ബോര്‍ഡിന്റെ സ്ഥിരം സമിതി കേന്ദ്രത്തോട് കഴിഞ്ഞ ഡിസംബറില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. ഫലം കാണാതെ വന്നതിനെ തുടര്‍ന്ന് തമിഴ്‌നാട് സുപ്രീം കോടതിയിലെത്തി. നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെ അതിനെ മറികടന്ന് കേരളം മുന്നോട്ട് പോകുന്നത് കോടതിയലക്ഷ്യമാണെന്ന് തമിഴ്‌നാട് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























