ബ്രേക്ക് ദി ചെയിന്‍ കാമ്ബെയിന്റെ ഭാഗമായി വീടുകളിൽ സുരക്ഷിതമായിരിക്കാൻ മോഹന്‍ലാല്‍.

കേരളത്തിൽ കോവിഡ് അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാരും സുരക്ഷിതരായി വീടിനുളിൽ ഇരിക്കണമെന്നും, വീടിനുള്ളിൽ ഇരുന്നാൽ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാമെന്നും മോഹൻലാൽ.
കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുകയാണ്. ദിനംപ്രതി കോവിഡ് കേസുകൾ വർദ്ധിക്കുന്നു അതിനാൽ ജനങ്ങൾ വീടുകളില്‍ സുരക്ഷിതരായി ഇരിക്കണം എന്ന് ഫേസ്ബുക് പോസ്റ്റിലൂടെ ആണ് മോഹൻലാൽ അറിയിച്ചത്.
ബ്രേക്ക് ദി ചെയിന്‍ കാമ്ബെയിന്റെ ഭാഗമായിയാണ് മോഹൻലാൽ പോസ്റ്റർ ഇട്ടിരിക്കുന്നത്. അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം' എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍.
നാടോടിക്കാറ്റിലെ ദാസന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. നാടോടിക്കാറ്റിലെ ദാസനെ ജനങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തതാണ്, അത്പോലെ പോസ്റ്റർ വളരെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്.
മാസ്ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സന്ദേശങ്ങളും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























