മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംപി അബ്ദുസമദ് സമദാനിക്ക് ജയം; അബ്ദുസമദ് സമദാനി പരാജയപ്പെടുത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.പി. സാനുവിനെ

മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംപി അബ്ദുസമദ് സമദാനിക്ക് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.പി. സാനുവിനെയാണ് പരാജയപ്പെടുത്തിയത്.
മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച് നിയമസഭയിലേക്ക് മത്സരിച്ച സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2019ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്തു നിന്ന് വിജയിച്ചത്. 2017ലെ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷമായ 1.71 ലക്ഷം വോട്ട് കുത്തനെ വര്‍ധിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി 2019ല്‍ ലോക്സഭയിലെത്തിയത്.
https://www.facebook.com/Malayalivartha

























