Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കാലം കാത്തുവച്ച കാവ്യ നീതി...അമ്പത്തൊന്ന് വെട്ടിന്റെ ഒമ്പതാണ്ട് തികയുമ്പോൾ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ക്കുള്ള പകരം വീട്ടലായി തന്റെ പ്രിയ ഭർത്താവിനുള്ള തിലോദകമായി രമയുടെ വിജയം...മെയ് നാലിനാണ് ടി.പിയുടെ ഒമ്പതാം ചരമവാര്‍ഷികം. ഈ ദിനം ടി.പിക്കുള്ളതായിരിക്കുമെന്ന് കെ.കെ രമ പറഞ്ഞത് സത്യമായിരിക്കുന്നു

02 MAY 2021 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

ഹൃദ്രോഹിയെന്ന് പോലും നോക്കാതെ വൃദ്ധയെ പൊലീസ് ജീപ്പിലേക്ക് ബലമായി എടുത്തെറിഞ്ഞു; വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം; ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ‍ പരാതി നൽകി; അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി..സൈബർ സെൽ ഐജി പി. പ്രകാശിനാണ് അന്വേഷണ ചുമതല

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി

അമ്പത്തൊന്ന് വെട്ടിന്റെ ഒമ്പതാണ്ട് തികയുമ്പോൾ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ക്കുള്ള പകരം വീട്ടലായി തന്റെ പ്രിയ ഭർത്താവിനുള്ള തിലോദകമായി രമയുടെ വിജയം .മെയ് നാലിനാണ് ടി.പിയുടെ ഒമ്പതാം ചരമവാര്‍ഷികം. ഈ ദിനം ടി.പിക്കുള്ളതായിരിക്കുമെന്ന് കെ.കെ രമ പറഞ്ഞത് സത്യമായിരിക്കുന്നു .



ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമാണ് കെ.കെ. രമ .എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച കെ.കെ. രമ വിവാഹത്തോടെ മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. 2012 മെയ് 4-ന് ഭർത്താവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിനുശേഷമാണ് കെ.കെ. രമ പൊതുസമൂഹത്തിൽ ചർച്ചയാകുന്നതും പതിയെ ആർ.എം.പി.യുടെ നേതാവായി രാഷ്ട്രീയത്തിൽ സജീവമാകുന്നതും. ഔദ്യോഗികമായി ഒരു ബാങ്ക് ജീവനക്കാരിയുമാണ്

 

 

രക്തസാക്ഷികളുടെ ചരിത്രം പറയുന്ന ഒഞ്ചിയത്തിന്റെ മണ്ണില്‍ ടി.പി ചന്ദ്രശേഖരന്‍ എന്ന സി.പി.എം പ്രവര്‍ത്തകന്‍ വെട്ടിനുറുക്കപ്പെട്ടിട്ട് ഒമ്പത് വര്‍ഷം പിന്നിടുന്ന സമയത്തുതന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമയുടെ വിജയം എന്നത് വിജയാഹ്ലാദം ഇരട്ടിയാക്കുന്നു

 

ആര്‍.എം.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണവും അത് രാഷ്ട്രീയ കേരളത്തിന്റെ മറക്കാത്ത ഏടായി മാറുകയും ചെയ്യുമെന്നത് വടകരയിൽ ഉറപ്പിച്ചു .വടകര മണ്ഡലം രൂപീകരിച്ചത് മുതല്‍ ഇടതിനൊപ്പം ചേര്‍ന്ന് നിന്ന മണ്ഡലത്തിലാണ് ഇത്തവണ കെ.കെ രമ യു.ഡി.എഫ് പിന്തുണയോടെ ഇടതിനെതിരേ വിജയിച്ചിരിക്കുന്നത്

 

ഈ തെരഞ്ഞെടുപ്പ് ഫലം വടകരയില്‍ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ക്കുള്ള പകരം വീട്ടലായിരിക്കുമെന്നാണ് കെ.കെ രമ ഓരോ ദിവസവും പറഞ്ഞുകൊണ്ടിരുന്നത് . വടകരയിലെ  ഓരോ വോട്ടും കൊലപാതക രാഷ്ട്രീയത്തിന് എതിരേ ആയിരിക്കുമെന്നും രമ പറഞ്ഞിരുന്നു 

 

മണ്ഡലം പിറവിയെടുത്തത് മുതല്‍ സോഷ്യലിസ്റ്റുകളെ മാത്രം നിയസമയഭയിലെത്തിച്ച വടകര ഇടതിന്റെ കോട്ടയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒഞ്ചിയമുള്‍പ്പെടെയുള്ള ഇടത് കോട്ടകള്‍ തകര്‍ന്ന് വീണത് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയും ആര്‍.എം.പിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിറവിയോടെയുമായിരുന്നു. ......ഇപ്പോഴിതാ വടകരയും കൊലപാതക രാഷ്ട്രീയത്തിന് എതിരായി വിധി എഴുതിയിരിക്കുന്നു

 

 

2012 മേയ് 4ന് വെള്ളിയാഴ്ച്ച രാത്രി 10.15-ഓടെയാണ് വടകര കൈനാട്ടിക്ക് സമീപം വള്ളിക്കാട് ടൗണില്‍ വച്ച് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ചന്ദ്രശേഖരനെ ഇന്നോവ കാര്‍ കൊണ്ട് ഇടിച്ചു വീഴ്ത്തിയ സംഘം കാറിലുണ്ടായിരുന്നവര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇവര്‍ക്ക് നേരെ ബോംബെറിഞ്ഞ അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു......

 

 

ഏറാമല പഞ്ചായത്ത് ഭരണം സംഭവിച്ച വിഷയങ്ങളെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിക്കൊടുവിൽ വടകരയിലെ ഒഞ്ചിയത്തുള്ള ചില സഖാക്കൾ സിപിഎമ്മിൽ നിന്ന് വിഘടിച്ചുണ്ടാക്കിയ റെവലൂഷനറി മാർക്സിസ്റ്റ് പാർട്ടി അഥവാ ആർഎംപിയുടെ ജീവാത്മാവും പരമാത്മാവും ഒക്കെ ടിപി ചന്ദ്രശേഖരൻ എന്ന മുൻ സിപിഎം നേതാവ് തന്നെയായിരുന്നു. കൊല്ലപ്പെടുന്നതിന് നാലുവർഷം മുമ്പുവരെ പാർട്ടിയുടെ സജീവ നേതാവായിരുന്നു ടിപിയും...

 

 

പാർട്ടിയുടെ ഔദ്യോഗിക നേതൃത്വവുമായി ടിപിക്കുണ്ടായ അഭിപ്രായ ഭിന്നതകളാണ് പുതിയൊരു പാർട്ടി രൂപീകരിച്ച് സിപിഎമ്മിനെതിരെ തിരിയുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത് . രാഷ്ട്രീയത്തിൽ ഇതൊന്നും പുതുമയുള്ള കാര്യങ്ങളല്ല . എന്നാൽ വടകരയിലെ വിമതര്‍ ടിപിയുടെ നേതൃത്വത്തില്‍ സംഘടിച്ചതോടെ പാര്‍ട്ടി കരുതിയതിലും സ്വാധീനം മേഖലയില്‍ അവര്‍ക്ക് ഉണ്ടായി.. ഇതോടെ ടിപി പാര്‍ട്ടിയുടെ കണ്ണിലെ കരടായി മാറു കയായിരുന്നു

 

 

ഏറെ ജനപ്രിയനായ ഒരു നേതാവായിരുന്നു ടിപി ചന്ദ്രശേഖരൻ. ടിപി ഇടഞ്ഞു നിന്നത് ഒഞ്ചിയത്തും സമീപതാലൂക്കുകളിലും ഇടതുപക്ഷത്തിന്റെ സ്വാധീനത്തിന് കാര്യമായ ഇടിവുണ്ടാക്കി. ഓർക്കാട്ടേരിയിലെ ഓരോരുത്തരെയും വ്യക്തിപരമായി തിരിച്ചറിഞ്ഞിരുന്ന ഈ ജനകീയ നേതാവ് അവരുമായി നിരന്തരം സമ്പർക്കം പുലർത്തി ജനങ്ങളുടെ സ്നേഹാദരങ്ങൾ നേടിയെടുത്തിരുന്നു . ഇതെല്ലാം പാർട്ടിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായി

 

 

2009- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ച ടിപി 23,000-ത്തോളം വോട്ടുകള്‍ പിടിച്ചത് സിപിഎമ്മിന് തിരിച്ചടിയായി .. .മേഖലയില്‍ അടിക്കടിയുണ്ടായ ആര്‍എംപി-സിപിഎം സംഘര്‍ഷങ്ങള്‍ കൂടിയായതോടെ ചന്ദ്രശേഖരനോടും ആര്‍എംപിയോടുമുള്ള സിപിഐഎം വൈര്യം വര്‍ധിക്കുകയായിരുന്നു..

 


സംഘര്‍ഷത്തിനിടെ പാര്‍ട്ടി നേതാവ് പി.മോഹനന് മര്‍ദ്ദനമേറ്റതോടെയാണ് ടിപിയെ ഇല്ലാതാക്കുക എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയതെന്ന് ടിപി വധക്കേസിന്റെ കുറ്റപത്രത്തില്‍ പോലീസ് പറയുന്നു...... വടകര-തലശ്ശേരി മേഖലയിലെ നേതാക്കളുടെ ആശീര്‍വാദത്തോടെ കൊടിസുനിയും സംഘവുമാണ് ടിപിയെ വെട്ടിക്കൊന്നത്. ...... അന്‍പതൊന്ന് വെട്ടേറ്റ ടിപി ചന്ദ്രശേഖരന്റെ മുഖം തിരിച്ചറിയാന്‍ സാധിക്കാത്തവിധം വികൃതമാക്കിയാണ് കൊലയാളികള്‍ പക തീര്‍ത്തത്. ......

 

1960 ജൂലൈ 23-ന് കോഴിക്കോട് ജില്ലയിൽ വടകരയ്ക്കടുത്ത് ഒഞ്ചിയത്താണ് ടിപി ചന്ദ്രശേഖരൻ ജനിച്ചത്. എസ്എഫ്ഐയിൽ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിക്കാൻ ടി പിയ്ക്ക് കൂട്ടായിരുന്ന കെ.കെ. രമയെ സ്വന്തം ജീവിതത്തിലൈക്കും കൂട്ടുകയായിരുന്നു. എന്നാൽ പാതിവഴിയിൽ രാഷ്ട്രീയ വൈരത്തിന്റെ ബലിയാടായി, രമയെ ഒറ്റയ്ക്കായി ടിപി വിടപറഞ്ഞു ..

 

ടിപിക്കു പൂർത്തീകരിക്കാൻ പറ്റാതെ പോയ രാഷ്ട്രീയ ലക്‌ഷ്യം നടപ്പിലാക്കുന്നതിനായി ,ജനക്ഷേമം മുന്നിൽ കണ്ട് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധയായി കെ കെ രമ വടകരയിൽ ജനങ്ങൾക്കിടയിലേക്ക് എത്തുന്നു..ഇത് കാലം കാത്തുവച്ച കാവ്യ നീതി...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (1 hour ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (1 hour ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (1 hour ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (1 hour ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (2 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (2 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (10 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (10 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (10 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (10 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (10 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (10 hours ago)

വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ മാധ്യമങ്ങള്‍ക്ക് പി.കെ ശ്രീമതിയുടെ വക്കീല്‍ നോട്ടീസ്  (11 hours ago)

പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐയുടെ നിര്‍ദേശത്തിന് കേന്ദ്രധനമന്ത്രാലയത്തിന്റെ അംഗീകാരം  (12 hours ago)

കെട്ടിടത്തിന്റെ അനുമതിക്കായി കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭാ എഞ്ചിനീയര്‍ പിടിയില്‍  (13 hours ago)

Malayali Vartha Recommends