ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ പിന്നോട്ടില്ല; വടക്കാഞ്ചേരിയിലെ കനത്ത പരാജയത്തിൽ പ്രതികരണവുമായി അനില്‍ അക്കര

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ലെന്ന് അനില്‍ അക്കര വ്യക്തമാക്കി.
സ്വന്തം പഞ്ചായത്തില്‍ പോലും പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെങ്കിലും ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ പിന്നോട്ടില്ല. ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരിയില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പിള്ളിയാണ് വടക്കാഞ്ചേരി മണ്ഡലത്തില്‍ വിജയിച്ചത്. അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്കാണ് സേവ്യര്‍ ചിറ്റിലപ്പിള്ളി തോല്‍പ്പിച്ചത്.
പിണറായി സര്‍ക്കാരിനെതിരായ പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷന്‍ പദ്ധതി ഏറെ ചര്‍ച്ചയായ മണ്ഡലമാണ് വടക്കാഞ്ചേരി. തൃശ്ശൂര്‍ ജില്ലയില്‍ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റായിരുന്നു വടക്കാഞ്ചേരി.
https://www.facebook.com/Malayalivartha
























