'വലിയ വിജയം ആഘോഷിക്കാനുള്ള സമയമല്ലിത്'; വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്; കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ ചരിത്രത്തില്‍ കേരളം മുഴുവന്‍ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. എന്നാല്‍ വലിയ സന്തോഷം ആഘോഷിക്കാനുള്ള സമയമല്ലിത്. ആഘോഷത്തിന് തയാറെടുത്തവരും ആഘോഷ കാര്യത്തില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയാണ്. അതിന് കാരണം കോവിഡാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കണക്കുകള്‍ വിശദീകരിച്ച് കൊണ്ടുള്ള പതിവ് വാര്‍ത്താ സമ്മേളത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്. ജനങ്ങളെ വിശ്വസിച്ചത് കൊണ്ടാണ് കൂടുതല്‍ സീറ്റു കിട്ടുമെന്ന് പറഞ്ഞതെന്നും പിണറായി പറഞ്ഞു.
കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്ബോള്‍ 99 മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് വിജയം. 41 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ എന്‍ഡിഎ ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നില്ല.
https://www.facebook.com/Malayalivartha
























