'പിണറായി വിജയൻ സര്‍ക്കാരിൽ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമയാണ്'; പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി

പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. ഇത്തരമൊരു വിജയം 44 വര്‍ഷത്തെ കേരള രാഷ്ട്രീയത്തില്‍ ആദ്യത്തേതാണ്. പിണറായി വിജയനിലും അദ്ദേഹത്തിന്റെ സര്‍ക്കാരിലും ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമയാണ്. കോവിഡിനും വര്‍ഗീയതക്കുമെതിരായ പോരാട്ടത്തില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും പിന്തുണ ഉണ്ടായിരിക്കണമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസിലെ തന്‍റെ പല സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇത് നിരാശാജനകമായ ദിവസമാണെന്നും ശശി തരൂര്‍ പറഞ്ഞു. നിങ്ങള്‍ ഒരു നല്ല പോരാട്ടം കാഴ്ചവെച്ചു. കോണ്‍ഗ്രസില്‍ നിന്ന് താന്‍ കണ്ട ഊര്‍ജ്ജവും പ്രതിബദ്ധതയും പാര്‍ട്ടിയുടെ ഏറ്റവും വലിയ ശക്തിയാണ്. പരാജയത്തില്‍ നിരാശപ്പെടരുത്. പാര്‍ട്ടിയെ പുതുക്കുന്നതിനും ജനങ്ങളെ സേവിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























