ഒരു പുതുകേരളം രചിക്കാന്‍ ഇടതുമുന്നണിക്ക് ലഭിച്ച അവസരമാണ് ഇത്; എല്‍ഡിഎഫിന് ലഭിച്ച ഭരണതുടര്‍ച്ച കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്

എല്‍ഡിഎഫിന് ലഭിച്ച ഭരണതുടര്‍ച്ച കേരളത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സഹായിക്കുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്. തുടര്‍ ഭരണം ലഭിക്കുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ട് ഇത് ചരിത്രവിജയമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍വജനസ്പര്‍ശിയായ വികസന പദ്ധതികള്‍ നടപ്പാക്കും. ഒരു പുതുകേരളം രചിക്കാന്‍ ഇടതുമുന്നണിക്ക് ലഭിച്ച അവസരമാണ് ഇത്.വിജയം കണക്കിലെടുത്ത് ജനങ്ങളോട് കൂടുതല്‍ വിനയാന്വിതരായി ഇടപെടുകയും അവരുടെ പ്രശ്നങ്ങള്‍ കൂടുതലായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ നല്കിയ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സഹായകമായ തുടര്‍ പ്രവര്‍ത്തനമായിരിക്കും പ്രവര്‍ത്തകര്‍ നടത്തേണ്ടതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























