'കോണ്‍ഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും'; കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി കെ. സുധാകരന്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തിന് പിന്നാലെ പ്രതികരിച്ച് കെ. സുധാകരന്‍. കോണ്‍ഗ്രസ് ഒരു കൊടുങ്കാറ്റായി തിരിച്ചുവരുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. 'ആടിയുലയുന്ന കടല്‍ തിരകളിലും ആഞ്ഞ് വീശുന്ന കൊടുങ്കാറ്റിലും തിമിര്‍ത്ത് പെയ്യുന്ന മഴയിലും ചുട്ട് പൊള്ളുന്ന വെയിലത്തും വാടുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്സ്. കാലം കരുതി വെച്ച പുത്തന്‍ തളിരുകള്‍ നെഞ്ചിലേറ്റി കോണ്‍ഗ്രസ്സ് ഒരു കൊടുങ്കാറ്റായി തിരിച്ചു വരും...' -സുധാകരന്‍ കുറിച്ചു.
അതേസമയം, തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായുള്ള മുറവിളിയുയരുമെന്ന സൂചനയുമുണ്ട്. കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരനെ വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. അതോടൊപ്പം പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല തിരിച്ചെത്താനിടയില്ലെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























