സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേളകളില്ല; തൃപ്പൂണിത്തുറയിലെ ജനവിധി തുറന്ന മനസോടെ സ്വീകരിക്കുന്നുവെന്ന് എം. സ്വരാജ്

കേരളം ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണെന്ന് എം. സ്വരാജ്. ഇടതു പക്ഷത്തിന് ചരിത്രവിജയം സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്ക്കുന്നു. തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നു.
വര്‍ഗീയതയ്ക്കും അഴിമതിയ്ക്കുമെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ തുടര്‍ന്നും മുന്നോട്ടു പോകും. സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവേളകളില്ലെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























