Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പുകഴ്ത്തി മാധ്യമങ്ങള്‍... തെരഞ്ഞെടുപ്പ് ദിവസം അയ്യപ്പനെ വിദഗ്ധമായി സുകുമാരന്‍നായര്‍ ഇറക്കിയിട്ടും ആന്റണിയെ ഡല്‍ഹിയില്‍ നിന്നും കെട്ടിയിറക്കിയിട്ടും പ്രധാനമന്ത്രി ശരണം വിളിച്ചിട്ടും ഒരു രക്ഷയുമില്ല; ശബരിമലയില്‍ നിലപാട് തിരുത്തിയ പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും മിന്നുന്ന വിജയം; എണ്ണിയെണ്ണി ചോദിച്ച് പിണറായി

03 MAY 2021 08:38 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം തെരഞ്ഞെടുപ്പ് ദിവസം ബോധപൂര്‍വം ഉപയോഗിച്ചയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സുകുമാരന്‍ നായര്‍ക്ക് പുറമേ എകെ ആന്റണി, രമേശ് ചെന്നിത്തല,

 

പ്രധാനമന്ത്രി നരേന്ദ്ര മോദി, കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരെല്ലാം ഒരുമിച്ച് ശരണം വിളിച്ചു. എന്നാല്‍ നിലപാട് തിരുത്തി പിന്നെ ഒരു യുവതിയെപ്പോലും കയറ്റാതിരുന്ന പിണറായിയോടൊപ്പമായിരുന്നു അയ്യപ്പന്‍.

 



2016 ല്‍ 91സീറ്റുമായി അധികാരത്തിലെത്തിയ എല്‍.ഡി.എഫ്, ഇക്കുറി അതിനും മീതെ കുറിച്ചത് 99 സീറ്റുകളുടെ സുവര്‍ണാധിപത്യമാണ് നേടിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ 47 സീറ്റുകളിലേക്കെങ്കിലും എത്താനാകാതെ യു.ഡി.എഫ് കനത്ത തിരിച്ചടി ഏറ്റുവാങ്ങിയപ്പോള്‍,

 

ആഞ്ഞുവീശിയ ഇടതു കൊടുങ്കാറ്റില്‍ നേമത്തെ ഏക അക്കൗണ്ടു പോലും സൂക്ഷിക്കാന്‍ ബി.ജെ.പിക്കായില്ല. അവസാന റൗണ്ട് വരെ തൃശൂരിലും പാലക്കാട്ടും പ്രതീക്ഷ പുലര്‍ത്തിയ ബി.ജെ.പിക്ക് ഒടുവില്‍ അതും കൈവിടേണ്ടിവന്നു.

 



ശബരിമല സ്ത്രീ പ്രവേശന വിവാദവും വിശ്വാസ സംരക്ഷണ ചര്‍ച്ചയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ അങ്ങിങ്ങ് നിറഞ്ഞ് നിന്നിരുന്നെങ്കിലും പ്രശ്‌നം രാഷ്ട്രീയ കേരളം ആകെ ഏറ്റെടുക്കുന്ന വിധത്തിലേക്ക് വളര്‍ത്തിയെടുത്തത് വോട്ടെടുപ്പ് ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന വന്നതിന് ശേഷമാണ്.

പിന്തുടര്‍ന്ന് വന്ന സമദൂര നയം ഉപേക്ഷിച്ച എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വിശ്വാസ സംരക്ഷണം കൂടി മുന്‍ നിര്‍ത്തി സംസ്ഥാനത്ത് ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കിയതോടെ വിവാദം കത്തിപ്പടര്‍ന്നു.

 



ജനങ്ങള്‍ക്ക് സമാധാനം നല്‍കുന്ന, സാമൂഹ്യ നീതിയും മതേതരത്വവും സൂക്ഷിക്കുന്ന സര്‍ക്കാരുണ്ടാകണമെന്ന ജി സുകുമാരന്‍ നായരുടെ വാക്കില്‍ കടിച്ച് തൂങ്ങി വോട്ടെടുപ്പ് ദിനത്തിലെ രാഷ്ട്രീയ ചര്‍ച്ചയിലാകെ ശബരിമല നിറഞ്ഞു. എന്നാല്‍ 99 സീറ്റ് നേടി ഇടതുമുന്നണി മിന്നും ജയം കരസ്ഥമാക്കിയതോടെ പരസ്യ നിലപാടില്‍ പ്രതിരോധത്തിലാകുകയാണ് എന്‍എസ്എസ് നേതൃത്വം.

വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടെടുത്തെങ്കിലും എന്‍എസ്എസ് നേതൃത്വത്തിനെതിരെ പതിവില്ലാത്ത വിധത്തില്‍ പരസ്യ പ്രതികരണവുമായാണ് വോട്ടെടുപ്പ് ദിവസം തന്നെ ഇടതു നേതാക്കള്‍ രംഗത്തെത്തിയത്. സ്വാമി അയ്യപ്പന്‍ മാത്രമല്ല ദേവ ഗണങ്ങളെല്ലാം ഇടത് സര്‍ക്കാരിനൊപ്പമാണെന്ന് ധര്‍മ്മടത്ത് വോട്ട് ചെയ്യാനെത്തിയപ്പോള്‍ പറഞ്ഞ പിണറായി വിജയന്‍ എന്‍എസ്എസ് നേതൃത്വം പറഞ്ഞത് അണികള്‍ കേട്ടോ എന്ന പ്രതികരണമാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടത്തിയത്.

 



എന്‍എസ്എസ് നിലപാടില്‍ തെറ്റില്ലെന്നും വിശ്വാസ സംരക്ഷണത്തില്‍ ഇടതുമുന്നണി മലക്കം മറിഞ്ഞെന്നുമായിരുന്നു യുഡിഎഫ് നിലപാട്. ശബരിമല സത്യവാങ് മൂലം തിരുത്താന്‍ പിണറായി വിജയന്‍ തയ്യാറാകുമോ എന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചപ്പോള്‍ സ്വാമി അയ്യപ്പനോട് പിണറായി മാപ്പുപറയണമെന്നായിരുന്നു എകെ ആന്റണിയുടെ പ്രതികരണം.

തെരഞ്ഞെടുപ്പിലുടനീളം ശബരിമല വിഷയം ഉയ!ര്‍ത്തി വോട്ട് ചോദിച്ച ബിജെപിയും പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. എന്‍എസ്എസിനെതിരെ നടത്തിയ വിമര്‍ശനത്തിലും ശബരിമലയിലെ മുന്‍ നിലപാടില്‍ നിന്ന് പുറകോട്ട് പോയതിനും സര്‍ക്കാരിനെതിരെ തിരിഞ്ഞ പ്രതിപക്ഷ മുന്നണികളും ഫലം വന്ന ശേഷവും സമുദായ നേതൃത്വത്തെ പ്രതിരോധിക്കാന്‍ എന്ത് നിലപാട് എടുക്കുമെന്നും ശ്രദ്ധേയമാണ്.

 



സമദൂരമായിരുന്നു എന്‍എസ്എസ് മുഖമുദ്ര. മുന്നണികളോടുള്ള ശരിദൂരമായി പിന്നെ അത് മാറിയെങ്കിലും ശബരിമല വിശ്വാസ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരായ പരസ്യ നിലപാട് എന്‍എസ്എസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്തായാലും വരും ദിവസങ്ങളിലും രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (23 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (33 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (51 minutes ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (1 hour ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (1 hour ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends