Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

രമേശാ, മുല്ലപ്പള്ളി വഴിമാറിക്കൊടുക്കൂ... ചരിത്ര തോല്‍വി സമ്മാനിച്ച് ചെന്നിത്തല മുല്ലപ്പള്ളിയുടെ രാജി ഇന്നോ നാളെയോ

03 MAY 2021 09:59 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പ്രതിപക്ഷം പ്രതികളുടെ പക്ഷമായി മാറിയിരിക്കുന്നു. ഇവര്‍ക്കൊക്കെ അണികളോടു പറയാന്‍ മറുപടി ഒന്നുമുണ്ടാകില്ല. 

രമേശ് ചെന്നിത്തലയെ പ്രതിക്ഷ നേതാവായി യുഡിഎഫില്‍ വിജയിച്ച എംഎല്‍എമാര്‍ അംഗീകരിക്കാന്‍ ഇനി സാധ്യത തീരെ കുറവാണ്. മുന്നണിക്കു ചരിത്ര തോല്‍വി സമ്മാനിച്ച രമേശ് ചെന്നിത്തല ഇനി പ്രതിപക്ഷ നേതാവായിരിക്കാന്‍ സാഹചര്യവും കുറവാണ്.



കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ രാജി ഇന്നോ നാളെയോ എന്നേ അറിയേണ്ടതുള്ളു. വിടുവായത്തരമല്ലാതെ, പക്വതയുടെ ഒരു വാക്കോ നേട്ടമുണ്ടാക്കാവുന്ന ഒരു നീക്കമോ മുല്ലപ്പള്ളിയില്‍നിന്ന് ഇന്നേ വരെ ഉണ്ടായിട്ടില്ല. ഇന്നേവരെയുണ്ടായ ഏറ്റവും പരാജയപ്പെട്ട കെപിസിസി അധ്യക്ഷരുടെ നിരയിലേക്ക് മുല്ലപ്പള്ളി തരംതാഴ്ന്നുകഴിഞ്ഞിരിക്കുന്നു.


യുഡിഎഫ് ഘടകകക്ഷികള്‍ ഇനി രമേശ് ചെന്നിത്തലയെയും മുല്ലപ്പള്ളി രാമചന്ദ്രനെയും അംഗീകരിക്കാന്‍ തയാറാവില്ല. പ്രേമചന്ദ്രനെയും ഷിബു ബേബി ജോണിനെയും പോലുള്ളവര്‍ ഏറെവൈകാതെ മുന്നണി വിട്ടുപോകാവുന്ന സാഹചര്യമാണ്.

 




ഏകോപനം എന്നൊരു സംവിധാനമേയില്ലാത്ത മുന്നണിയില്‍ എംഎം ഹസന് യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ ഇനി എന്തു റോള്‍ എന്നതും ചോദ്യം. രമേശ് ചെന്നിത്തല പിണറായി വിജയനെതിരെ ഒരു പാട് വെടികള്‍ പൊട്ടിച്ചു. സ്വര്‍ണക്കടത്ത് മുതല്‍ കടല്‍വില്‍പന വരെയായി ഒരുപാട് കുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവന്ന രമേശ് ചെന്നിത്തലയ്ക്ക് പിണറായിയ്ക്കുമേല്‍ ഒരു ചെറിയ ആഘാതം പോലും ഏല്‍പ്പിക്കാനായില്ല.


ഒറ്റയ്ക്ക് വെടി പൊട്ടിക്കാനും ആരോപണം തൊടുത്തു സ്വയം മുതലെടുക്കാനുമല്ലാതെ സംഘടിതമായി ആക്രമണം നടത്താനുള്ള ഒരുമയും കരുത്തും യുഡിഎഫ് പ്രസ്ഥാനത്തില്ലാതെ പോയി. ഐക്യം എന്നത് തെല്ലുമില്ലാത്ത പ്രസ്ഥാനത്തിനെതിരെയുള്ള ജനവിധിയാണ്യുഡിഎഫിനു നേരേയുണ്ടായിരിക്കുന്നത്. തെക്കും മധ്യത്തിലും വടക്കും ജനം വെറുക്കുകയും തള്ളിപ്പറയുകയും ചെയ്തിരിക്കുന്നു യുഡിഎഫിനെ ഈ ജനവിധിയിലൂടെ.

 




തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയ വേളയിലും കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കങ്ങളും ഭിന്നതയുമായി ഡല്‍ഹിയില്‍ തമ്പടിച്ചു. ഇത്തരത്തില്‍ പത്തു ദിവസം ഉമ്മന്‍ ചാണ്ടിയും പിണറായിയും മുല്ലപ്പള്ളി ആദിയായവരും ഡല്‍ഹിയില്‍ കഴിഞ്ഞശേഷം തീരുമാനമാകാതെ കേരളത്തിലേക്ക് മടങ്ങി.


അപ്പോഴേക്കും കേരളത്തില്‍ എല്‍ഡിഎഫ് പ്രചാരണം ഒരു റൗണ്ട് പൂര്‍ത്തിയായിരുന്നു. ആരാണ് നേതാവ് എന്നതുപോലും അവ്യക്തമായിരിക്കെ അവസാനം ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുത്ത് പ്രചാരണവുമായി ഇറങ്ങിയെങ്കിലും ചലനം സൃഷ്ടിക്കാതെ വന്നപ്പോള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തി. ഇരുവരും ആള്‍ക്കൂട്ടത്തെ അടുപ്പിച്ചെങ്കിലും അതൊന്നും കേരളത്തില്‍ യുഡിഎഫിന് വോട്ടായി മാറിയില്ല. തോറ്റുതുന്നം പാടിയ പാര്‍ട്ടിയിലെ ഒരു ഘടകക്ഷിപോലും സീറ്റുവിഭജനത്തില്‍ സംതൃപ്തരായിരുന്നില്ല. വിശപ്പുരോഗികളെപ്പോലെ സീറ്റിനായി ആക്രാന്തം കാണിച്ചവര്‍ ഒരുപാടു സീറ്റുകള്‍ വാങ്ങിയെടുത്തിട്ടും നേട്ടമൊന്നും ലഭിച്ചതുമില്ല. സ്വന്തമായി നൂറ് അണികള്‍പോലുമില്ലാത്ത പ്രദേശങ്ങളിലാണ് ഘടകക്ഷികളില്‍ പലര്‍ക്കും സീറ്റ് ലഭിച്ചതും.

 




ഇനിയുള്ള ദിവസങ്ങളില്‍ യുഡിഎഫിലെ ഘടകക്ഷികളിലും അതൃപ്തി നുരഞ്ഞുകൊണ്ടിരിക്കും. പലരും മുന്നണി വിടുമെന്നുമാത്രമല്ല പലപ്രബലന്‍മാരും സിപിഎമ്മിലേക്ക് ചേക്കേറാന്‍ മത്സരിക്കുകയും ചെയ്യും.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം 12 സീറ്റില്‍ മത്സരിച്ചിട്ടും വിജയിച്ചത് രണ്ടേ രണ്ടു സീറ്റില്‍ മാത്രം. മലപ്പുറത്തും കോഴിക്കോട്ടും മുസ്ലീം ലീഗിനും മുന്നുന്ന നേട്ടം കൈവരിക്കാനായില്ല. കെടി ജലീല്‍ ഉള്‍പ്പെടെ വിവാദ താരങ്ങളെ ചെറുക്കാന്‍പോലും ലീഗിനു കഴിഞ്ഞില്ല.

 




ഉപമുഖ്യമന്ത്രിസ്ഥാനവും നാലഞ്ചു മന്ത്രിപദവികളും വിപ്പുസ്ഥാനവുമൊക്കെ സ്വപ്നം കണ്ടു നടക്കുകയും ഖജനാവിന്റെ ഏറിയ പങ്കും കൈവശപ്പെടുത്താനുള്ള മുസ്ലീം ലീഗിന് കാര്യമായ ഒരു ചലവും സൃഷ്ടിക്കാനായില്ല.


ട്വിന്റി ട്വന്റിയുടെ സാന്നിധ്യമുണ്ടായെങ്കിലും എറണാകുളം ജില്ലയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

 


കേരളത്തിലെ ഒരു ജില്ലയിലും ഒരു പ്രദേശത്തും ചലനം സൃഷ്ടിക്കാനാകാതെ യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടം കാഴ്ചവെച്ചിരിക്കുന്നു. കോണ്‍ഗ്രസോ ലീഗോ മുന്നില്‍ എന്ന നിലയിലെത്തിയിരിക്കുന്ന രണ്ടു കക്ഷികളുടെയും നിലയും വിലയും. ഇനിയുള്ള കാലത്ത് ഒരു പ്രതിപക്ഷമായി ശബ്ദിക്കാനും കലഹിക്കാനുമുള്ള ശേഷിയില്ലാത്തവിധം ദുര്‍ബലമായിരിക്കുന്നു ഐക്യജനാധിപത്യ മുന്നണി.


കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി ഇനിയൊരു ഐക്യ സംവിധാനമായി മാറാനുള്ള സാധ്യത നന്നേ കുറവാണ്. താഴേക്കട്ടില്‍ കമ്മിറ്റിയോ പ്രവര്‍ത്തനമോ ആള്‍ക്കരുത്തോ ഇല്ലാതെ, മേല്‍ത്തട്ടില്‍ കുറെ നേതാക്കള്‍ മാത്രമുള്ള പൊള്ളയായ പ്രസ്ഥാനമായിരിക്കുന്നു യുഡിഎഫ്. അതായയത് വീര്‍പ്പിച്ച ബലൂണ്‍പോലെ ഉയര്‍ത്തിവിട്ടാല്‍ പൊന്തിനില്‍ക്കുകയും കാറ്റുപോയാല്‍ നിലംപൊത്തുതയും ചെയ്യുന്ന ഐക്യമില്ലാത്ത നാലഞ്ചു പാര്‍ട്ടികളുടെ കൂട്ടം.



തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ മാത്രം ഒന്നിക്കുകയും ഇലക്ഷന്‍ കഴിയുമ്പോള്‍ അടിച്ചുപിരിയുകയും ഇടയ്ക്കിടെ ഒന്നുകൂടുമ്പോള്‍ കലഹിക്കുകയും പരസ്പരം വിമര്‍ശിക്കുകയും ചെയ്യുന്ന പ്രസ്ഥാനം. മുസ്ലീം ലീഗിനെയും ലീഗിന്റെ മറവില്‍ വളരുന്ന പ്രസ്ഥാനങ്ങളെയും എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികളെയും ലൗ ജിഹാദ് സംഭവങ്ങളെയും സംശയ നിഴലില്‍ കാണുന്ന ക്രൈസ്തവ, ഹൈന്ദവ സമുദായങ്ങളുടെ പ്രതികരണവും പോളിംഗില്‍ നിഴലിച്ചിരിക്കുന്നു.

എക്കാലവും കേരളത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തും കരുതലുമായിരുന്നു സിറിയന്‍ ക്രൈസ്തവര്‍. മലബാറിലെയും ഇടുക്കിയിലെയും കുടിയേറ്റമേഖലയിലും തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലും കോണ്‍ഗ്രസിന്റെ കരുത്ത് ക്രൈസ്തവവിഭാഗങ്ങളായിരുന്നു.

 

 

വിവിധ കാരണങ്ങളാല്‍ ഈ ക്രൈസ്തവവിഭാഗങ്ങളിലെ പല ഉപവിഭാഗങ്ങളും സാഹചര്യത്തിനൊപ്പിച്ച് മുന്നണി മാറി വോട്ടുചെയ്യാന്‍ താല്‍പര്യപ്പെട്ടതും യുഡിഎഫ് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കം ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഒരു നിര നേതാക്കള്‍ക്കു പാരയായി മാറിയിരിക്കുന്നു. കത്തോലിക്കരില്‍ ഒരു വിഭാഗം മാണിയിലും ഒരു കൂട്ടര്‍ ജോസഫിലും നിലയുറപ്പിച്ചതോടെ യുഡിഎഫ് സാധ്യത അന്‍പതോളം മണ്ഡലങ്ങളില്‍ അനിശ്ചിതത്വത്തിലായി.


കാലങ്ങളായി കോണ്‍ഗ്രസിനൊപ്പമായിരുന്ന നായര്‍ സമുദായം ഉള്‍പ്പെടെ സവര്‍ണ ഹൈന്ദവരിലെ യുവതലമുറ ബിജെപിയിലും മറ്റൊരു വിഭാഗം ഇടതുമുന്നണിയിലേക്കും ചേക്കേറുന്ന സാഹചര്യമാണുള്ളത്. ഇത്തരത്തില്‍ കൃത്യമായ ഒരു വോട്ടുബാങ്കില്ലാത്ത പ്രസ്ഥാനമായി മാറിയിരിക്കുന്നു യുഡിഎഫ്. ഉമ്മന്‍ ചാണ്ടി നേരിടുന്ന അനാരോഗ്യവും സോളാര്‍ ഉള്‍പ്പെടെ ആരോപണങ്ങളും ഏറെ പ്രധാനമാണ്.

 

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മറ്റൊരു നേതാവ് യുഡിഎഫില്‍ ഇല്ലെന്നതാണ് പ്രധാന പരിമിതി. പുതിയൊരു നേതൃനിരയെ മുന്നില്‍ നിറുത്തുന്നതില്‍ കോണ്‍ഗ്രസ് വന്‍പരാജയം തെന്ന. കെ സുധാകരനെപ്പോലെ ഗര്‍ജിക്കുന്ന നേതാവ് കോണ്‍ഗ്രസിന്റെ തലപ്പത്തു വരികയും വിഡി സതീശന്‍,


വിഷ്ണുനാഥ് തുടങ്ങിയ ഒരു നിര നേതാക്കള്‍ പാര്‍ട്ടിതലപ്പത്തുവരികയും ചെയ്താലല്ലാതെ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. കേരള കോണ്‍ഗ്രസിനെ വെട്ടിമുറിക്കുകയും ഗ്രൂപ്പുകള്‍ വളംവെച്ചുകൊടുക്കുകയും ചെയ്യുന്ന തന്ത്രം കെ കരുണാകരന്റെ കാലത്തു തുടങ്ങിയതാണ്.

 


ആ വള പ്രയോഗം ഇപ്പോഴും തുടരുന്നതിനാലാണ് കേരള കോണ്‍ഗ്രസ് പിളര്‍ന്നുകൊണ്ടേയിരിക്കുന്നത്. ജോസ് കെ മാണിയെ യുഡിഎഫില്‍ നിലനിറുത്തിയിരുന്നെങ്കില്‍ കുറഞ്ഞത് മധ്യകേരളത്തിലെങ്കിലും ഇത്ര ദയനീയമായ പതനം യുഡിഎഫിനുണ്ടാകുമായിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (8 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends