Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

വിജയഭേരി മുഴക്കി ഇടതുപക്ഷം... ചുവന്നു തുടുത്ത് ചെന്താമര! നിറഞ്ഞു വളർന്ന് പിണറായിസം ചെന്നിത്തലയെ കാണാനില്ല ഉമ്മൻ ചാണ്ടി മണിമലയാറ്റിലേക്ക്

03 MAY 2021 07:33 AM IST
മലയാളി വാര്‍ത്ത

കേരളം ചുവന്നു തുടുത്തു. ക്യാപ്റ്റനെ ജനങ്ങള്‍ തോളിലേറ്റി. കോവിഡ് കാലത്തും പ്രളയ കാലത്തും അവരെ പട്ടിണി കിടക്കാതെ കാത്തവനാണ് അവരുടെ ക്യാപ്റ്റന്‍.നിപ്പയിലും കോവിഡിലും പ്രളയത്തിനും അവരെ ചേര്‍ത്ത് നിര്‍ത്തിയവനാണ് ക്യാപ്റ്റന്‍.


സ്‌നേഹവും സന്തോഷവും ആദരവും നല്‍കി അവര്‍ ക്യാപ്റ്റന് ചെങ്കോല്‍ കൊടുത്തു. സ്വാമി അയ്യപ്പനെ ചേര്‍ത്തു പറഞ്ഞ് ക്യാപ്റ്റനെ തകര്‍ക്കാന്‍ ശ്രമിച്ചവരെ അവര്‍ ആട്ടിയോടിച്ചു. ഉച്ച പത്ര സമ്മേളനങ്ങള്‍ നടത്തി മലയാളികളെ മെക്കാറാക്കിയ പ്രതിപക്ഷ നേതാവിനെ പമ്പയാറ്റിലേക്ക് വലിച്ചെറിഞ്ഞു കേരളം.

 




സമുദായങ്ങളെ കെട്ടി പിടിച്ച് ക്യാപ്റ്റനെ ഇല്ലാതാക്കിയ ശ്രമിച്ച ഉമ്മന്‍ ചാണ്ടിയെ ജനങ്ങള്‍ മണിമലയാറ്റിലേക്ക് എറിഞ്ഞു. എന്താണ് കേരളത്തില്‍ സംഭവിച്ചതെന്ന് ഇപ്പോഴും ചെന്നിത്തലക്കും ഉമ്മന്‍ ചാണ്ടിക്കും മനസിലായിട്ടില്ല. വെള്ള ഖദര്‍ ചുളിവു മാറാതെ ധരിച്ചതു കൊണ്ടു മാത്രം ജനങ്ങളെ കൈയിലെടുക്കാന്‍ കഴിയില്ലെന്ന് ജനങ്ങള്‍ തന്നെ അവര്‍ക്ക് മനസിലാക്കി നല്‍കി. കള്ളച്ചിരി ചിരിച്ച് ജനങ്ങളെ കൈയിലെടുക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റി.

അഴിമതികള്‍ നടത്തി നടത്തി ആശുപത്രികള്‍ വരെ വാരി കൂട്ടിയ നേതാക്കളെ ജനങ്ങള്‍ ചുരുട്ടി കൂട്ടി. പാലത്തില്‍ ചാണകം മെഴുകിയ നേതാവിന്റെ മകനെ വലിച്ചു കെട്ടി.

 



പിണറായി വിജയന്റെ സത്യസന്ധതക്ക് ലഭിച്ച അംഗീകാരമാണ് കേരളം നല്‍കിയ മാന്‍ഡേറ്റ്. കേരളത്തില്‍ വീശിയ പിണറായി വിജയന്‍ തരംഗത്തില്‍ ത്രിവര്‍ണ്ണ പതാകയുടെ അടിവേരിളകി. പി.സി. ജോര്‍ജ് പറഞ്ഞതു പോലെ പിണറായിസമാണ് കേരളത്തില്‍ ആഞ്ഞടിച്ചത്.

ആരാണ് പിണറായി വിജയനെ കേരളത്തിന്റെ ക്യാപ്പ്റ്റനാക്കിയത്? കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാര്‍ . അവര്‍ക്ക് ഫെയ്‌സ്ബുക്കില്ല. അവര്‍ക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല. അവരുടെ വീട്ടില്‍ ടെലിവിഷന്‍ കണക്ഷനില്ല. അവരുടെ കൈയില്‍ സ്മാര്‍ട്ട് ഫോണില്ല. അവര്‍ അതിരാവിലെ വീട്ടില്‍ നിന്ന് ഇറങ്ങും. അന്തിമയങ്ങുമ്പോള്‍ തിരികെയെത്തും. അവര്‍ക്ക് ചോര നീരാക്കാന്‍ മാത്രമേ അറിയൂ.

 



സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് സ്വര്‍ണ്ണക്കടത്തിന്റെ കഥകള്‍ അറിയില്ല. ഒരു തരി സ്വര്‍ണ്ണം പോലും അവര്‍ക്ക് സ്വന്തമായില്ല. അവര്‍ എന്നും ആഗ്രഹിക്കുന്നത് പട്ടിണി കിടക്കരുതെന്ന് മാത്രമാണ്. പിണറായി വിജയന്‍ അവര്‍ക്ക് ദൈവദൂതനാണ്. വ്യാജ ആരോപണങ്ങളെ അവര്‍ തലക്കുഴിഞ്ഞ് അറബി കടലില്‍ എറിഞ്ഞു. തീര്‍ച്ചയായും കേരള ജനത യു ഡി എഫിന് നല്‍കിയത് ദയാവധമാണ്.

സമുദായ നേതാക്കള്‍ക്ക് കേരളം നല്‍കിയ മറുപടി അവരുടെ നെഞ്ചു പിളര്‍ത്തി. ഇടതു മുന്നണിയില്‍ നിന്ന് എല്ലാം നേടിയ ശേഷം അവരെ തള്ളി പറഞ്ഞ സമുദായ നേതാക്കളെ ജനങ്ങള്‍ തള്ളി പറഞ്ഞു. തെരഞ്ഞടുപ്പ് ദിവസം രാവിലെ ചാനല്‍ മൈക്ക് തൊണ്ടയില്‍ കുരുങ്ങിയപ്പോള്‍ ബി ജെ പി ക്ക് വേണ്ടി സംസാരിച്ച സമുദായ നേതാവിന്റെ ചെകിട്ടത്താണ് കേരളത്തിലെ സാധാരണക്കാര്‍ അടിച്ചത്.

 



പിണറായി വിജയനെ ഉറങ്ങാന്‍ സമ്മതിക്കാതെ അദ്ദേഹത്തിന് പിന്നാലെ അന്വേഷണ സംഘങ്ങളെ ആട്ടിതെളിച്ചബി ജെ പിയെ കേരളത്തിന്റെ മണ്ണില്‍ നിന്ന് ആട്ടി പായിച്ചത് കേരളത്തിലെ സാധാരണക്കാരാണ്.

ക്രൈസ്തവരും ഇസ്ലാം മത വിശ്വാസികളും ഇക്കുറി ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്. കെട്ടുകഥകള്‍ക്കെതിരെയാണ് അവര്‍ നീങ്ങിയത്. ജി.സുകുമാരന്‍ നായര്‍ തന്റെ സമുദായംഗങ്ങളോട് പറഞ്ഞതെല്ലാം അവര്‍ തള്ളികളഞ്ഞു. ബുദ്ധിയുള്ള ക്രൈസ്തവര്‍ ഇടതുപക്ഷത്തി

 

നൊപ്പം നിന്നു. ലീഗിന് പ്രാധാന്യമില്ലാത്ത സ്ഥലങ്ങളില്‍ മുസ്ലീങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്.

ഇത്തരത്തില്‍ കേരളം പിണറായിക്ക് പിന്നില്‍ നിന്നു. മുമ്പൊരിക്കലും ആരും നില്‍ക്കാത്തത് പോലെ. ഇ.ഡി, കി.ഡി. എന്നൊക്കെ പറഞ്ഞ് ഇനിയും പിണറായിക്ക് പിന്നാലെ നടന്നാല്‍ ജനങ്ങള്‍ കല്ല് വലിച്ചെറിയും.



 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (24 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (34 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (52 minutes ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (1 hour ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (1 hour ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (6 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends