Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

നിയമസഭാ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ ഭരണം കിട്ടുമെന്ന് അദ്ദേഹത്തിന്റെ ജാതകത്തിലുണ്ടെന്ന് സൂചന... ഇതാണ് ജാതകത്തിലെ വ്യാഴ ബലം

03 MAY 2021 10:18 AM IST
മലയാളി വാര്‍ത്ത

2021 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുടര്‍ ഭരണം കിട്ടുമെന്ന് അദ്ദേഹത്തിന്റെ ജാതകത്തിലുണ്ടെന്ന് സൂചന. 2016 ലാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്.2016 മുതല്‍ 10 കൊല്ലം അദ്ദേഹം കേരളം ഭരിക്കുമെന്നാണ് ജാതകത്തില്‍ പറഞ്ഞിരിക്കുന്നത്. ധാരാളം പ്രതിസന്ധികള്‍ അദ്ദേഹം അനുഭവിക്കുമെന്നും നിരവധി കേസുകള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും ജാതകത്തില്‍ പറയുന്നത്രേ.

എന്നാല്‍ പിണറായി വിജയന്‍ തന്റെ ജാതകത്തിലോ ദൈവത്തിലോ വിധിയിലോ വിശ്വസിക്കുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തിന് ജാതകം എഴുതിയിട്ടുണ്ട്. അതില്‍ ഇക്കാര്യങ്ങളൊക്കെ വളരെ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരായ അദ്ദേഹത്തിന്റെ മാതാ പിതാക്കള്‍ ജാതകം വായിച്ചിരുന്ന കാലത്ത് അത്ഭുതപ്പെട്ടു പോയിരിക്കാം.

 



ഭരണവിരുദ്ധ വികാരം ഒരു സാധാരണ പ്രതിഭാസമാണ്. ഒരു സര്‍ക്കാരിനെ അഞ്ച് വര്‍ഷത്തിനപ്പുറം നയിക്കാന്‍ ഒരു പാര്‍ട്ടിക്കും ഒരിക്കലും കേരള ജനത അംഗീകാരം നല്‍കിയിരുന്നില്ല. കേരളത്തില്‍ ഏറ്റവും നല്ല പ്രതിച്ഛായയുണ്ടായിരുന്ന സര്‍ക്കാരാണ് വി.എസ്. അച്ചുതാനന്ദന്റെത്. എന്നാല്‍ അച്യുതാനന്ദന്റെ സര്‍ക്കാരിന് പോലും തുടര്‍ ഭരണം കിട്ടിയില്ല. ഒന്നോ രണ്ടോ സീറ്റിന് പരാജയപ്പെടുമ്പോള്‍ വി.എസ്. അത്ഭുതപ്പെട്ടു. അന്ന് വി എസിന് തുടര്‍ഭരണം കിട്ടാത്തതിന് കാരണം പിണറായിയാണെന്ന് ആക്ഷേപം നേരിട്ടിരുന്നു. എന്നാല്‍ പ്രതികാരം ചെയ്യാന്‍ ഇപ്പോള്‍ വി.എസിന് ആരോഗ്യമില്ല.

ഒരുപക്ഷേ, കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അപ്രതീക്ഷിത പ്രതിസന്ധികളെ അഭിമുഖീകരിച്ച സര്‍ക്കാരായിരിക്കും പിണറായി വിജയന്റെത്. ഓഖി മുതല്‍ രണ്ട് നിപ്പ, രണ്ട് പ്രളയം , ഏറ്റവും ഒടുവില്‍ കോവിഡിന്റെ രണ്ട് തീവ്രതരംഗങ്ങള്‍. ഇവ കൂടാതെ പി.എസ്.സിയും ബന്ധുനിയമനവും അടക്കമുള്ള നിരവധി നിയമന വിവാദങ്ങള്‍, സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ആഴക്കടല്‍ മത്സ്യബന്ധനം എന്നിങ്ങനെ സര്‍ക്കാരിനെ രാഷ്ട്രീയമായി പിടിച്ചുലച്ച വിവാദങ്ങള്‍ വേറെയും. ഇതിനെല്ലാം പുറമേ രാഷ്ട്രീയമായി ഏറെ ദുരുപയോഗം ചെയ്യപ്പെട്ട ശബരിമല സ്ത്രീപ്രവേശനം എന്ന വൈകാരികത.

 



ഒരു ഘട്ടത്തില്‍ പിണറായി വിജയനെ ഐ. ബി. ചോദ്യം ചെയ്യുവെന്ന് വരെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് എതിരെ വരെ ആരോപണങ്ങള്‍ ഉയര്‍ന്നു.എന്നാല്‍ അദ്ദേഹം കുലുങ്ങാതെ നിന്നു. അതും അദ്ദേഹത്തിന്റെ ജാതകത്തിലുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. പിണറായിയുമായി അടുപ്പമുള്ളവര്‍ക്കെല്ലാം ഇക്കാര്യമറിയാം.

ഏറ്റവും കൂടുതല്‍ ശ്ലാഘിക്കപ്പെടുകയും ഏറ്റവുമധികം പഴിക്കപ്പെടുകയും ചെയ്ത മുഖ്യമന്ത്രിയായിരുന്നു പിണറായി വിജയന്‍. കഴിഞ്ഞുപോയ അഞ്ചു വര്‍ഷത്തില്‍ രണ്ടു കൊല്ലം അദ്ദേഹത്തെ സംബന്ധിച്ചടത്തോളം അഗ്‌നിപരീക്ഷയായിരുന്നു. എന്നാല്‍ അവസാനത്തെ അഞ്ചു വര്‍ഷം നടന്നത് പിണറായി ഷോ തന്നെയായിരുന്നു. സി.പി.എമ്മും സര്‍ക്കാരും പിണറായി എന്ന വ്യക്തിയിലേയ്ക്ക് ചുരുങ്ങിയെന്ന ആരോപണം ശക്തമാവുകയും ശക്തമായി തുടരുകയും ചെയ്യുന്നതുകൊണ്ടുകൂടിയാണ് ഈ വിജയവും പിണറായിയുടേത് മാത്രമാണ്.

 

 



രോഗവും പ്രളയവും അടക്കമുള്ള പ്രതിസന്ധിഘട്ടങ്ങളെ ഒരു ഭരണകര്‍ത്താവ് എന്ന നിലയില്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പിണറായിക്ക് കഴിഞ്ഞു. പ്രളയകാലത്ത് മനുഷ്യര്‍ പതറിയപ്പോള്‍ കരുത്തായി നില്‍ക്കാന്‍ പിണറായിക്ക് കഴിഞ്ഞു. ശക്തമായ തീരുമാനങ്ങളെടുക്കാനും പ്രതിപക്ഷത്തെയടക്കം ഒരുമിച്ച് നിര്‍ത്താനും സാധിച്ചു. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിട്ടും ഭയപ്പെട്ട പതനങ്ങളുണ്ടാകാതെ കേരളത്തെ പിടിച്ചുനിര്‍ത്താന്‍ സംസ്ഥാനത്തെ സഹായിച്ചത് പിണറായിയുടെ നേതൃത്വംതന്നെയായിരുന്നു. തോമസ് ഐസക്ക് പോലും ചില സന്ദര്‍ഭങ്ങളില്‍ പതറി പോയി.

ആദ്യം നിപ വൈറസും പിന്നീട് കൊറോണ വൈറസും സംസ്ഥാനത്തെ പിടിച്ചുലച്ചപ്പോഴും പിണറായിയുടെ ശക്തമായ നേതൃത്വവും കരുതലും ആശ്വാസമായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ലോകംതന്നെ ശ്ലാഘിച്ച മികച്ച പ്രവര്‍ത്തനത്തിന് ശക്തിയും പിന്തുണയുമായി അദ്ദേഹം നിന്നു. കോവിഡിന്റെ ഭീതിയില്‍ വീടുകളില്‍ പതുങ്ങേണ്ടി വന്നപ്പോഴും ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വൈകുന്നേരങ്ങളിലെ പത്രസമ്മേളനങ്ങള്‍ക്ക് ആകാംഷയോടെ കാത്തിരുന്നു. അതില്‍ പ്രതീക്ഷ പുലര്‍ത്തി. പിണറായിയുടെ പത്രസമ്മേളനങ്ങള്‍ക്ക് കിട്ടിയ റേറ്റിംഗ് ചെറുതൊന്നുമല്ല .




കസ്റ്റഡി കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളുമടക്കം പോലീസിന് ലഭിച്ച അമിതാധികാരത്തിന്റെ തിക്തഫലങ്ങള്‍ പിണറായി സര്‍ക്കാരിനെ പലപ്പോഴും പ്രതിസന്ധിയിലാക്കി. എന്നിട്ടും അദ്ദേഹം കുലുങ്ങിയില്ല.

വാളയാറില്‍ രണ്ടു പിഞ്ചു കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവം പിണറായി സര്‍ക്കാരിനുമേല്‍ പതിപ്പിച്ച കരിനിഴല്‍ മായാതെ കിടന്നു.

സ്വര്‍ണക്കടത്തിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കേണ്ടി വന്നെങ്കിലും പ്രതിപക്ഷ ആരോപണങ്ങളെ അതേ ഭാഷയിലാണ് പിണറായി നേരിട്ടത്. നയതന്ത്ര ബാഗേജ്, ലൈഫ് മിഷന്‍ ഇടപാടുകള്‍ എന്നിങ്ങനെ മറ്റുചില മന്ത്രിമാരെയും സ്പീക്കറെയും വരെ പ്രതിക്കൂട്ടിലേയ്ക്ക് നയിക്കുന്ന വിധത്തില്‍ അതിന്റെ വ്യാപ്തി വര്‍ധിച്ചപ്പോഴും അചഞ്ചലനായി പിണറായി തുടര്‍ന്നു.

 



ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കപ്പെടേണ്ടതാണെന്ന നിലപാട് മുഖ്യമന്ത്രിയും ഇടതുപക്ഷവും ആദ്യംമുതല്‍ സ്വീകരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ സമര്‍ഥമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിയും ശ്രമിച്ചു.

ഇത് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടാക്കിയ ആഘാതം ചെറുതായിരുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ ഹിന്ദു വിഭാഗത്തെ തങ്ങള്‍ക്കനുകൂലമാക്കിത്തീര്‍ക്കാനുള്ള സുവര്‍ണാവസരമായി ഇതിനെ ബി.ജെ.പി. കണ്ടു. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ അത് തങ്ങള്‍ക്കനുകൂലമാക്കാന്‍ കോണ്‍ഗ്രസും ശ്രമിച്ചു.

 



ഏതായാലും വന്‍ പ്രതിസന്ധികളിലൂടെയാണ് പിണറായി നോര്‍ത്ത് സാന്റ് വിച്ച് ബ്ലോക്കിലെ തന്റെ ഓഫീസിലേക്ക് നടന്നു കയറുന്നത്. അതും ജാതകത്തിന്റെ പിന്‍ബലത്തില്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (8 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends