Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇന്നു മുതല്‍ നിങ്ങള്‍ പിണറായിയില്‍ കാണാന്‍ പോകുന്നതെന്ത്? അടിമുടി മാറ്റം; അന്തം വിട്ട് കേരളം

03 MAY 2021 11:08 AM IST
മലയാളി വാര്‍ത്ത

മേയ് 3 മുതല്‍ നിങ്ങള്‍ കാണാന്‍ പോകുന്ന പിണറായി മറ്റൊരാളായിരിക്കും. തന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ മാറ്റം വരുത്തില്ലെങ്കിലും അദ്ദേഹം എല്ലാവര്‍ക്കും പ്രാപ്യനായിരിക്കും.സഭകള്‍ക്കും സമുദായങ്ങള്‍ക്കും വേണ്ടപ്പെട്ടവനായിരിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്‌നേഹനിധിയായ ഭരണാധികാരിയായിരിക്കും.


വിദ്യാഭ്യാസം പോലുള്ള വകുപ്പുകള്‍ സി പി എമ്മില്‍ നിന്നെടുത്ത് ഘടക കക്ഷിക്ക് നല്‍കും. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ വേഗം കൂടും എല്ലാവര്‍ക്കും കണ്ണിലുണ്ണിയായി തീരും. ഇതാണ് പിണറായിയെ ക്യാപ്റ്റനാക്കിയ അദ്ദേഹത്തിന്റെ ഉപദേശകര്‍ അദ്ദേഹത്തിന് നല്‍കാന്‍ പോകുന്ന നിര്‍ദ്ദേശം.

 





മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ തനിക്ക് ഭരണ തുടര്‍ച്ച ലഭിക്കുമെന്ന് പിണറായിക്ക് അറിയാമായിരുന്നു. സമുദായങ്ങള്‍ക്ക് വേണ്ടി ഓരോന്ന് ചെയ്യുമ്പോഴും അദ്ദേഹം അതാണ് ലക്ഷ്യമിട്ടത്. തന്റെ വിജയത്തില്‍ ക്രൈസ്തവ സഭകള്‍ നല്‍കിയ പിന്തുണ അദ്ദേഹത്തിന് മറക്കാന്‍ കഴിയില്ല.സഭാ തര്‍ക്കങ്ങള്‍ അദ്ദേഹം തീര്‍ക്കും.

ഓര്‍ത്തഡോക്‌സും യാക്കോബായയും പോരടിച്ച് നിന്നിടത്ത് പോലും ഇടതുമുന്നണിക്ക് വിജയിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ തന്ത്രങ്ങളുടെ ഫലമാണ്. ജോസ് കെ മാണിയെ കൊണ്ടു വന്ന് കളം പിടിക്കാന്‍ കാണിച്ച ബുദ്ധിക്കും കൊടുക്കണം കൈ. തനിക്ക് ദേവഗണങ്ങളുടെയും ദൈവഗണങ്ങളുടെയും പിന്തുണ ആവോളമുണ്ടെന്ന് ഇലക്ഷന്‍ ദിവസം പിണറായി പറഞ്ഞത് വെറുതെയല്ല.

 






ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്‍മാരെ ഇടപെടുവിച്ച് മുഖ്യമന്ത്രിയും ഇടതു മുന്നണിയും നേരത്തെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഫലപ്രാപ്തിയിലത്തുന്നതിന് മുമ്പ് ബി ജെ പി അതില്‍ കയറി ഗോളടിക്കാന്‍ ശ്രമിച്ചു.

എന്നാലും തെരഞ്ഞടുപ്പില്‍ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തെ ഇടതുമുന്നണിക്ക് ഒപ്പം നിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതേ സമയം പണ്ട് സഭാതര്‍ക്കങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന കോണ്‍ഗ്രസിന്റെ പൊടി പോലും അവിടെയെങ്ങും കണ്ടില്ല .

 





രമേശ് ചെന്നിത്തലയുടെ സജീവതയും ഉമ്മന്‍ ചാണ്ടിയുടെ നിര്‍ജീവതയും ക്രൈസ്തവ സഭകളെ കോണ്‍ഗ്രസിനോട് അകലാന്‍ പ്രേരിപ്പിച്ചിരുന്നു. കെ.എം മാണിയുടെ അസാന്നിധ്യമായിരുന്നു മറ്റൊരു പ്രധാന തടസം. ക്രൈസ്തവ സഭകളും യു ഡി എഫും തമ്മിലുള്ള പാലമായിരുന്നു കെ എം മാണി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് സമയത്ത് തന്നെ ക്രൈസ്തവ സഭകള്‍ യു ഡി എഫിനോട് അകന്നിരുന്നു. ഇത്തവണ വീണാ ജോര്‍ജിന്റെ വന്‍ വിജയം എടുത്തു പറയേണ്ട ഒരു ഘടകമായിരുന്നു.

സഭാ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് വിവിധ സഭാധ്യക്ഷന്‍മാര്‍ ഓര്‍ത്തഡോക്‌സ്‌യാക്കോബായ സഭകളെ അറിയിച്ചതായി വാര്‍ത്ത വന്നതിന് പിന്നാലെ മുഖ്യമന്ത്രി അതിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത് ഇതിന് വേണ്ടിയായിരുന്നു..

 






യാക്കോബായ സഭ മുഖ്യമന്ത്രിക്കും ഇടതു മുന്നണിക്കും അനുകൂലമായാണ് നിലകൊള്ളുന്നത് . സെക്രട്ടേറിയറ്റ് നടയില്‍ അവര്‍ നടത്തിയ സമരം പരിഹരിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചതാണ്. യാക്കോബായക്കാരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം സ്വീകരിക്കുന്ന എതിര്‍പ്പ് പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍ അതിന് ഫലമുണ്ടായില്ല.

അതിനിടെ ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കി പള്ളി വക സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും അണിയറയില്‍ സജീവമായി. എന്നാല്‍ താന്‍ അത്തരം ചര്‍ച്ചകള്‍ താന്‍ മുളയിലേ നുള്ളി എന്ന സൂചന നല്‍കിയതും മുഖ്യമന്ത്രിക്ക് അനുകൂലമായി. പള്ളി സ്വത്തുക്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോട് എല്ലാ വിഭാഗവും എതിരാണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ വിവിധ സഭകള്‍ ഒരുമിച്ച് നില്‍ക്കും. അതിനാണ് ചര്‍ച്ച് ആക്റ്റിന്റെ കാര്യം സര്‍ക്കാര്‍ ചര്‍ച്ചയാക്കി നിര്‍ത്തിയത്.




എന്‍ എസ് എസ് മാത്രമാണ് ഇടതുമുന്നണിയോട് അകന്നു നിന്നത്. അവരും അധികം വൈകാതെ പിണറായിയുടെ വഴിയേ വരും. അതാണ് പിണറായിയുടെ തന്ത്രം. മന്ത്രിമാരെ തീരുമാനിക്കുമ്പോള്‍ എന്‍ എസ് എസിന്റെ ഹിതം അറിയും. കെ.എന്‍. ബാലഗോപാല്‍ എന്‍ എസ് എസ് നേതാവ് കലഞ്ഞൂര്‍ മധുവിന്റെ സഹോദരനാണ്. ബാലഗോപാലിന് മന്ത്രിസഭയില്‍ ലഭിക്കാന്‍ പോകുന്നത് സുരക്ഷിതമായ ഒരു ബര്‍ത്താണ്.

ബി ജെ പിയുടെ കളിയൊന്നും ഇനി പിണറായിയോട് നടക്കില്ല. ഇനി ബിജെപി കളിക്കാന്‍ ചെന്നാല്‍ കേരളത്തില്‍ നിലവിലുള്ള അടിത്തറ കൂടി ബി ജെ പിക്ക് ഇളകും.അതിനാല്‍ പിണറായിയുമായി സൗമനസ്യത്തോടെ പുലരാന്‍ അവര്‍ ശ്രമിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends