Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇത്രക്ക് സെന്‍സിബിളായി കേരള ജനത മറ്റെപ്പോഴെങ്കിലും പെരുമാറിയിട്ടുണ്ടോ എന്ന് പോലും സംശയമാണു! എത്ര കൃത്യമായ നീക്കങ്ങളായിരുന്നു ഓരോന്നും! ആവേശ്വ്വൊജ്വലമായ ഒരു വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തെ ഓര്‍മ്മിപ്പിക്കുന്നു ഈ ചരിത്ര വിജയം...! എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തെ പ്രശംസിച്ച്‌ പിന്നണി ഗായകന്‍ ഷഹബാസ് അമന്‍

03 MAY 2021 09:50 AM IST
മലയാളി വാര്‍ത്ത

എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തെ പ്രശംസിച്ച്‌ പിന്നണി ഗായകന്‍ ഷഹബാസ് അമന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആവേശോജ്വലമായ ഒരു വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തെ ഓര്‍മ്മിപ്പിക്കുന്നു ഈ ചരിത്ര വിജയം. ലാസ്റ്റ് മിനിറ്റില്‍ തുടര്‍ഭരണം എന്ന ഒരൊറ്റ ഗോള്‍ പ്രതീക്ഷിക്കുക തന്നെ അത്ര എളുപ്പമായിരുന്നില്ല. അപ്പോഴാണു ജനം അഞ്ചും ആറും അടിച്ച്‌ കൂട്ടിയത്.

വടകരയിലേതാണു കണ്ണഞ്ചുന്ന ഗോള്‍. പാലക്കാടും പാലയും പൂഞ്ഞാറുമൊക്കെ അതില്‍ പെടും! വേറെയുമുണ്ട് എണ്ണം പറഞ്ഞ ഗോളുകള്‍. ഒടുവില്‍ സ്‌കോര്‍ ബോര്‍ഡില്‍ എതിര്‍ട്ടീമിന്റെ ആ വട്ടപൂജ്യം കൂടി കണ്ടതോടെ കളി ഗംഭീരമായെന്നും ഷഹബാസ് അമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുകയുണ്ടായി..

ഷഹബാസ് അമന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒരു പരീക്ഷണത്തിനു ഇക്കുറി ജനം തയ്യാറാകും എന്ന് നല്ല ഉറപ്പുണ്ടായിരുന്നു! അത് തന്നെ സംഭവിച്ചു.സന്തോഷം!കേരളത്തില്‍ മാത്രമല്ല, സത്യജിത് റായിയുടെ ഓര്‍മ്മ ദിനത്തില്‍ ബംഗാളില്‍ നിന്ന് വന്ന വാര്‍ത്തയും തക്ക സന്തോഷം തരുന്നുണ്ട്! ഈ NDA '0' എന്നത് മ്യൂട്ടേഷന്‍ സംഭവിച്ച്‌ ആപല്‍ക്കരമായി തിരിച്ച്‌ വരാവുന്ന ഒരു വൈറസാണെന്നറിയാമല്ലൊ.ജാഗ്രതയില്‍ തരിമ്പും കുറവ് വരുത്തരുത്!
പേരടുത്ത് പറയുന്നില്ല. ഓരോ മണ്ഡലത്തിലേക്കും ഒന്ന് കണ്ണോടിച്ച്‌ നോക്കൂ. ചിലതെല്ലാം ആചാരാനുഷ്ഠാനം തന്നെയെങ്കിലും മറ്റു ചിലത് തീര്‍ച്ചയായും അങ്ങനെയല്ല! ഇത്രക്ക് സെന്‍സിബിളായി കേരള ജനത മറ്റെപ്പോഴെങ്കിലും പെരുമാറിയിട്ടുണ്ടോ എന്ന് പോലും സംശയമാണു! എത്ര കൃത്യമായ നീക്കങ്ങളായിരുന്നു ഓരോന്നും! ആവേശ്വ്വൊജ്വലമായ ഒരു വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ മല്‍സരത്തെ ഓര്‍മ്മിപ്പിക്കുന്നു ഈ ചരിത്ര വിജയം!

ലാസ്റ്റ് മിനിറ്റില്‍ തുടര്‍ഭരണം എന്ന ഒരൊറ്റ ഗോള്‍ പ്രതീക്ഷിക്കുക തന്നെ അത്ര എളുപ്പമായിരുന്നില്ല! അപ്പോഴാണു ജനം അഞ്ചും ആറും അടിച്ച്‌ കൂട്ടിയത്! വടകരയിലേതാണു കണ്ണഞ്ചുന്ന ഗോള്‍! പാലക്കാടും പാലയും പൂഞ്ഞാറുമൊക്കെ അതില്‍ പെടും!

വേറെയുമുണ്ട് എണ്ണം പറഞ്ഞ ഗോളുകള്‍! ഒടുവില്‍ സ്‌കോര്‍ ബോര്‍ഡില്‍ എതിര്‍ട്ടീമിന്റെ ആ വട്ടപൂജ്യം കൂടി കണ്ടതോടെ എന്റെ സാറെ! കളി മൊതലായി.

ഇനി ജനവും സര്‍ക്കാരും തമ്മിലുള്ള സൗഹൃദ മല്‍സരമാണു! (ജനം തന്നെയാണു സര്‍ക്കാര്‍ എന്നൊക്കെ പറയാറുണ്ടെങ്കിലും കളിക്കളത്തില്‍ ഇരു ടീമായിട്ട് തന്നെയാണു പൊതുവേ കണ്ടിട്ടുള്ളത്) അത് കൊണ്ട് സംഗതി കയ്യാങ്കളിയിലേക്ക് പോകരുതേ എന്ന ഒറ്റ പ്രാര്‍ത്ഥന മാത്രമാണിപ്പോഴുള്ളത്! കഴിയുന്നതും 'ഇരുകൂട്ടര്‍ക്കും' നല്ല ഉര്‍മ്മത്തുള്ള കളി പുറത്തെടുക്കാന്‍ കഴിയട്ടെ ! സ്വാഭാവികമായും കളിയാവേശത്തില്‍ സാധാരണക്കാരുടെ ഗാലറിയില്‍ നിന്ന് ചെറിയൊരു ഒച്ചിം വിളിയും തിക്കും തിരക്കുമൊക്കെയുണ്ടാകും! അപ്പോഴേക്കും കമ്മറ്റി അനാവശ്യമായി പോലീസിനെ വിന്യസിപ്പിച്ച്‌ ഭയം സൃഷ്ടിക്കാതിരിക്കുക! അത് കളിഭംഗിക്ക് വലിയ വിഘാതമുണ്ടാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ! 'കളിനിയമങ്ങള്‍' എല്ലാവര്‍ക്കും ഒരുപോലെയാണെന്നോര്‍ക്കുക! അതോടൊപ്പം വെറും ഊഹങ്ങളും ഭാവനയും മാത്രം വെച്ച്‌ ഗാലറിയിലിരുന്ന് കളി കാണുന്നവരും കമന്ററി പറയുന്നവരുമൊക്കെ അത്യാവശ്യത്തിനു ഗ്രൗണ്ട് സെന്‍സ് കാണിക്കുക! ( ഉദാഹരണം ചതിക്കും എന്നറിയാം! എന്നാലും.പറഞ്ഞൂന്നൊള്ളു.) അപ്പൊ ശരി.

NB: സൗഹൃദമല്‍സരം ഇപ്പോഴത്തെ കോവിഡുമായുള്ള മരണമല്‍പ്പിടുത്തത്തിനു ശേഷം മാത്രം! അത് വരെ കമ്മറ്റി സ്വാഭാവികമായും സ്ട്രിക്റ്റായിരിക്കും.നമ്മളും അതനുസരിച്ച്‌ ഇത്തിരി സംയമനത്തോടെയും ശ്രദ്ധയോടെയും നില്‍ക്കുക.വേറെ വഴിയില്ല.Be careful.Be kind.Stay safe.
എല്ലാവരോടും സ്‌നേഹം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (1 hour ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (1 hour ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (2 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (3 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (3 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (3 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (3 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (3 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (3 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (6 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (7 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (7 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (8 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (8 hours ago)

Malayali Vartha Recommends