കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതി ഇടപെടുന്നു, റിപ്പോര്‍ട്ട് നല്‍കാന്‍ ഐജിയോട് കോടതി ഉത്തരവിട്ടു

നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ ഹൈക്കോടതി ഇടപെടുന്നു. മത്സര ഓട്ടത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന്‍ റേഞ്ച് ഐജി എം.ആര്‍.അജിത് കുമാറിനോട് കോടതി ഉത്തരവിട്ടു. ബസുകളുടെ മത്സര ഓട്ടവും ജീവനക്കാരുടെ മോശം പെരുമാറ്റവും തടയണമെന്നും ഇതിനായി എന്തു ചെയ്യാന്‍ കഴിയുമെന്ന് മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കോടതി ഉത്തരവ്.
ജില്ലാ കളക്ടര്‍, ആര്‍ടിഒ, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷം റിപ്പോര്‍ട്ട് തയാറാക്കാനാണ് റേഞ്ച് ഐജിക്ക് കോടതി നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. മത്സര ഓട്ടത്തെക്കുറിച്ചും ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും അന്വേഷിക്കാന്‍ കോടതി അഡ്വ.കാളീശ്വരം രാജിനെ അമിക്കസ് ക്യൂറിയായും നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിക്കുന്നത് ജഡ്ജി നേരിട്ടു കണ്ടതിനെ തുടര്‍ന്ന് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയ കേസെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും ജീവനക്കാരുടെ മോശം പെരുമാറ്റവും നിയന്ത്രിക്കാന്‍ ഹൈക്കോടതി നേരിട്ട് ഇടപെടല്‍ നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























