Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പൂഞ്ഞാറിലെ പുലി നിലംപൊത്തി ജോര്‍ജ് കളത്തിനു പുറത്ത്

03 MAY 2021 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു

നാലുപതിറ്റാണ്ട് പൂഞ്ഞാര്‍ രാഷ്ട്രീയത്തിലും കേരളരാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന പുലി പിസി ജോര്‍ജ് അവസാനം സ്വന്തം മടയില്‍ കീഴടങ്ങി.


ആവേശകരമായ ചതുഷ്‌കോണ മത്സരത്തില്‍ നാല് സ്ഥാനാര്‍ഥികളെയും പിന്തള്ളി പൂഞ്ഞാറില്‍ നിന്നും 2016 ല്‍ 28,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ആശാന്‍ ജോര്‍ജ് ഇത്തവണ പതിനാറായിരത്തില്‍പരം വോട്ടുകളുടെ കുറവില്‍ അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇത്തവണയും പ്രവചനാതീതമായ ചതുഷ്‌കോണ മത്സരത്തിനാണ് പൂഞ്ഞാര്‍ വേദിയാതെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കലിനോട് ജോര്‍ജ്ജ് പരാജയപ്പെടുമ്പോള്‍ ഈ തോല്‍വി ഒരു രാഷ്ട്രീയ ചരിത്രത്തിന്റെ വിരാമം കൂടിയാണ്.




നാക്ക് തോക്ക് പോലെ ഉപയോഗിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ പിസി ജോര്‍ജ് ഇലക്ഷന് മുന്‍പ് ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ ചെറുതായിരുന്നില്ല. ലൗ ജിഹാദും മുസ്ലിംവിരുദ്ധ പ്രകോപന പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധേയനായ പി സി ജോര്‍ജിന്റെ പ്രതീക്ഷ ആര്‍എസ്എസ് ഹൈന്ദവ വോട്ടുകളും ക്രൈസ്തവ വോട്ടുകളും അനുകൂലമായി ലഭിക്കുമെന്നായിരുന്നു.


എന്നാല്‍ ആര്‍എസ്എസ് ഹൈന്ദവ വോട്ടുകളില്‍ ഏറെ ഭാഗവും പിസി ജോര്‍ജിനെ ഇക്കുറി ലഭിച്ചെങ്കിലും ക്രൈസ്തവ വോട്ടുകള്‍ ഏറെയും യുഡിഎഫിനും എല്‍ഡിഎഫിനുമായി വീതം വയ്ക്കപ്പെട്ടു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.




പൂഞ്ഞാറിലെ നാല്‍പതിനായിരത്തോളം വരുന്ന മുസ്ലിം വോട്ടുകള്‍ തനിക്കെതിരെ തിരിഞ്ഞാലും ഭൂരിപക്ഷം ഹൈന്ദവക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ഇത്തവണയും നേട്ടമാകുമെന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ പറ്റും എന്നായിരുന്നു പി സിയുടെ പ്രതീക്ഷ.


8000 മുതല്‍ 12,000 വരെ ഭൂരിപക്ഷം ഹരിച്ചും ഗുണിച്ചും കൂട്ടിയും വയ്ക്കുകയും വിജയിക്കുമെന്ന് വോട്ടെല്ലിനു തൊട്ടുമുമ്പുവരെ വീരവാദം മുഴക്കുകയും ചെയ്ത ജോര്‍ജിന് പെട്ടിതുറന്ന നിമിഷം മുതല്‍ കാലിടറുകയാരുന്നു.



ഈരാറ്റുപേട്ട നഗരസഭയിലും തീക്കോയിയിലും വരാവുന്ന വോട്ടുകളുടെ കുറവ് പാറത്തോട്ടിലും കൂട്ടിക്കലിലും മുണ്ടക്കയത്തും എരുമേലിയിലുമായി പരിഹരിക്കാം എന്നായിരുന്നു ജോര്‍ജിനെ പ്രതീക്ഷ. എന്നാല്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ജോര്‍ജ് ഒന്നാമതെത്തിയില്ല. തുടക്കത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ജോര്‍ജ് രണ്ടാംപകുതിയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.


ഭൂരിപക്ഷ ഹൈന്ദവ വോട്ടുകളും ബിജെപി വോട്ടുകളും ജോര്‍ജിന് അനുകൂലമായയെങ്കിലും 2016ലേതില്‍നിന്നു വ്യത്യസ്തമായി ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ഉണ്ടാകാതെ പോയതാണ് ജോര്‍ജിന് വിനയായത്.



രണ്ടാം പകുതി കടക്കുന്നതോടെ ഭൂരിപക്ഷത്തിലേക്ക് കടക്കുമെന്നും പിന്നീട് ഭൂരിപക്ഷം പതിനായിരത്തിലേറെ ഉയരുമെന്നും വിജയിക്കുമെന്നുമായിരുന്നു ജോര്‍ജ് കണക്കുകള്‍ കൂട്ടി അവകാശപ്പെട്ടിരുന്നത്. ശക്തമായ ചതുഷ്‌കോണ മത്സരത്തില്‍ ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്നായിരുന്നു ആപിസി ക്യാമ്പിലെ പ്രതീക്ഷ.വോട്ടെടുപ്പില്‍ ഹൈന്ദവ ബോട്ടുകളില്‍ ഏറെയും ജോര്‍ജിന് ലഭിച്ചു എന്നതും വ്യക്തമാണ്. എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി എംപി സെന്‍ മൂവായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമേ
പിടിച്ചുള്ളു. ശേഷിച്ച് എന്‍ഡിഎ ഹൈന്ദവ വോട്ടുകള്‍ ഏറെയും പിസി ജോര്‍ജിന് അനുകൂലമായെങ്കിലും വിജയം കടാക്ഷിച്ചില്ല.


2016 ല്‍ യുഡിഎഫിനെയും യുഡിഎഫിനെയും എന്‍ഡിഎയും ഞെട്ടിച്ചാണ് പിസി ജോര്‍ജ് കേരളത്തെ ത്രസിപ്പിച്ചുകൊണ്ട് 28000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. ശബരിമല വിശ്വാസ സംരക്ഷണ വിഷയത്തിലും ലൗജിഹാദ് വിഷയത്തിലും ബിഷപ്പ് ഫ്രാങ്കോ വിവാദത്തിലും എല്ലാം പിസി ജോര്‍ജ്ജിന് സ്വന്തമായി നിലപാടുകള്‍ ഉണ്ടായിരുന്നു.




ഇത്തവണ നടന്ന വിവിധ എക്സിറ്റ് പോളുകള്‍ എല്ലാം പൂഞ്ഞാര്‍ പിസി ജോര്‍ജ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ആയിരുന്നു വിലയിരുത്തല്‍. എന്നാല്‍ ജനവിധി തിരിച്ചായപ്പോള്‍ ജോര്‍ജിന് ഒന്നും പറയാനുണ്ടായിരുന്നില്ല. പിണറായി വിജയന്റെ വ്യക്തിപ്രഭാവം കേരളത്തില്‍ ഇടത് ഇടത് തരംഗത്തിന് സാഹചര്യമൊരുക്കി എന്നും കുത്തൊഴുക്കില്‍ താനും പരാജയപ്പെട്ടു എന്നുമായിരുന്നു പിസി ജോര്‍ജ് പ്രതികരിച്ചത്.


1980ല്‍ കേരള കോണ്‍ഗ്രസിലൂടെ പൂഞ്ഞാറില്‍ രാഷ്ട്രീയ രംഗത്ത് സജീവമായ പിസി ജോര്‍ജ് രണ്ടുപ്രാവശ്യം ഒഴികെ മറ്റ് തെരഞ്ഞെടുപ്പുകളില്‍ എല്ലാം പൂഞ്ഞാറില്‍ വിജയിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലും മാണി ഗ്രൂപ്പിലും കളിച്ചുജയിച്ച ജോര്‍ജ് പിന്നീട് കേരള കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചു കേരള ജനപക്ഷം എന്ന രാഷ്ട്രീയ പ്രസ്ഥാന ം രൂപീകരിച്ചു. സ്വതന്ത്ര പരിവേഷത്തോടെ ജനപക്ഷിത്തും ജോര്‍ജ് പത്തുവര്‍ഷം കേരളരാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായി.

 

പാലായില്‍ ജോസ് കെ മാണിയുടെ പതനം പോലെ കോട്ടയം ജില്ലയിലെ മറ്റൊരു വന്‍ തകര്‍ച്ചയായിരുന്നു പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ തോല്‍വി.


കേരളത്തില്‍ മാത്രമല്ല വിദേശത്ത് ഉള്‍പ്പെടെ മലയാളികള്‍ ഏറെ ജാഗ്രതയുംശ്രദ്ധയും കൊടുത്ത മത്സരമായിരുന്നു പൂഞ്ഞാറില്‍ അരങ്ങേറിയത്. പക്ഷേ ജോര്‍ജിന്റെ തോല്‍വിയോടെ കേരളത്തിലെ ഒരു രാഷ്ട്രീയ കാലഘട്ടത്തിനു തന്നെ അവസാനം കുറിച്ചിരിക്കുകയാണ്.



ഇനി പൂഞ്ഞാറില്‍ താന്‍ മത്സരരംഗത്ത് ഉണ്ടാവുകയില്ലെന്നും 71 കാരനായ ജോര്‍ജ് ഇലക്ഷന്‍ മുന്‍പ് പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷേ അപ്രതീക്ഷിതമായ തോല്‍വിയോടെ എഴുപത്തിയൊന്നാം വയസില്‍ രാഷ്ട്രീയത്തില്‍ അപ്രസക്തനാവുകയാണ് പിസി ജോര്‍ജ്.


ലൗജിഹാദും ലൗ ജിഹാദും മുസ്ലിം തീവ്രവാദവുമായി നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളും പ്രചാരണ വേദിയില്‍ ഏറെ എതിര്‍പ്പുകള്‍ ജോര്‍ജിന് ഏറ്റുവാങ്ങേണ്ടിവന്നു.


അപ്പോഴൊക്കെ ഹൈന്ദവ ആര്‍എസ്എസ്ബിജെപി വിശ്വാസികളുടെ പിന്തുണ ലഭിക്കുമെന്നും ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ ഞാന്‍ ഉയര്‍ത്തിയ നിലപാടുകള്‍ക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ജോര്‍ജ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ജോര്‍ജിന്റെ പ്രകോപനപരമായ വാക്കുകളാണ് പലപ്പോഴും ജനഹൃദയങ്ങളില്‍ മുറിവു ഉണ്ടാക്കിയത്. എക്കാലവും ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജിന്റെ കരുതലുമായിരുന്നു ഇസ്ലാമിക വിശ്വാസികളുടെ വോട്ടുകള്‍. ജോര്‍ജിന്റെ വിവാദപരാമര്‍ശത്തോടെ എതിര്‍പ്പുകള്‍ ഉയരുകയും അത് തെരഞ്ഞെടുപ്പില്‍ ജോര്‍ജിന് വിനയായി മാറുകയും ചെയ്യുകയും ചെയ്തു.


ജോര്‍ജിന്റെ മകനും യുവജനവിഭാഗം നേതാവുമായ ഷോണ്‍ ജോര്‍ജ് നിലവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമാണ്. ഷോഷിന്റെ രാഷ്ട്രീയ ഭാവി കൂടിയാണ് പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ തോല്‍വിയോടെ അനിശ്ചിതത്വത്തിലാകുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ തനിക്കു പകരം ഷോണിനെ അവതരിപ്പിക്കാനുള്ള ജോര്‍ജിന്റെ നീക്കം കൂടിയാണ് ഇതോടെ അടയുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (1 hour ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (1 hour ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (2 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (2 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (2 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (2 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (2 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (2 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (3 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

Malayali Vartha Recommends