വാവ സുരേഷ് ആശുപത്രി വിട്ടു, വീണ്ടും പാമ്പ് പിടിത്തത്തിലേക്ക്, എല്ലാവരോടും നന്ദിയുണ്ടെന്ന് സുരേഷ്

കഴിഞ്ഞ ദിവസങ്ങളിലായി മലയാളികള്‍ ഒന്നടങ്കം പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങളൊന്നായിരുന്നു വാവ സുരേഷ് ജീവിതത്തിലേക്ക് തിരിച്ച് വരിക എന്നത്. ഒടുവില്‍ അവരുടെ പ്രാര്‍ത്ഥനയും ഫലിച്ചു. പാമ്പുകളുടെ തോഴനായ വാവ സുരേഷിന് പുനര്‍ജന്മം കിട്ടി. മൂര്‍ഖന്റെ കടിയേറ്റ് മരണത്തോട് മല്ലടിക്കുകയായിരുന്നു സുരേഷ്. വാവ സുരേഷ് ഇന്നലെയാണ് ആശുപത്രി വിട്ടത്. തുടര്‍ന്ന് എല്ലാവരോടും നന്ദിയും പറഞ്ഞു. ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കാരണം മലയാളികളുടെ പ്രാര്‍ത്ഥനയാണെന്നും സുരേഷ് പറഞ്ഞു.
വാവ സുരേഷ് പാമ്പ് പിടിത്തം നിര്‍ത്തണമെന്നാണ് പലരും അഭിപ്രായപ്പെട്ടതും. എന്നാല്‍ താന്‍ അതിന് തയാറല്ലെന്ന് തുറന്ന പറയുകയും ചെയ്തു. വാവയ്ക്ക് ഇതൊന്നും പുത്തരിയല്ല. വര്‍ഷങ്ങളായി കൊണ്ടുവരുന്ന വലുതും ചെറുതുമായ പാമ്പുകടികള്‍, വലിയ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കാണ് തന്നെ കൊണ്ടെത്തിക്കുന്നതെന്നും അദ്ദേഹത്തിന് നന്നായറിയാം. എന്നാലും പാമ്പുകളില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും വാവ തയാറല്ലെന്നതാണ് വാസ്തവം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ചേറ്റത് 3213-ാമത്തെ കടിയാണെന്ന് സുരേഷ് പറഞ്ഞു. ഇതില്‍ 300 ഓളം കടിയും അണലി, മൂര്‍ഖന്‍ എന്നിവയുടേതാണ്. വിഷം ഉള്ളില്‍ ചെല്ലുന്നത് ഭാവിയില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാണമാകുമെന്ന് ആദ്യകാലങ്ങളില്‍ ഡോക്ടര്‍മാര്‍ പറയാറണ്ടായിരുന്നു. എന്നാല്‍ താന്‍ ഈയൊരു ദൗത്യത്തില്‍ നിന്നും പിന്‍മാറില്ല എന്ന് മനസിലാക്കിയതുകൊണ്ടാവാം, ഇപ്പോള്‍ ആരും ഇക്കാര്യം പറയാറില്ല. മെഡിക്കല്‍ കോളജില്‍ ചികിത്സിച്ച ഡോ. ശ്രീനാഥും, ആരോഗ്യം ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൂജപ്പുര ശ്രീചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ച്, കഴിഞ്ഞ ശനിയാഴ്ചയാണ് സുരേഷിന് കടിയേറ്റത്. നാലു വയസു പ്രായം വരുന്ന മൂര്‍ഖനെ പിടികൂടുന്നതിനിടയിലായിരുന്നു സംഭവം. സുരേഷിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് നിരവധി പേരാണ് വാവയെ കാണാന്‍ എത്തിയത്.
വാവയെ തേടി കേരളത്തിന്റെ നാനാഭാഗത്തു നിന്നും നിര്‍ത്താതെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയും പതിനായിരങ്ങള്‍ ആയൂരാരോഗ്യസൗഖ്യം നേരുന്നു. ജനങ്ങള്‍ വിളിക്കുമ്പോള്‍ എങ്ങനെയാണ് തനിക്കു വിശ്രമിക്കാന്‍ കഴിയുകയെന്നാണ് സുരേഷ് ചോദിക്കുന്നതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























