മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്ന പരാമര്‍ശം; സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

മാവോയിസ്റ്റ് ആകുന്നത് കുറ്റമല്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. പരാമര്‍ശം നടത്താനിടയായ കേസിലെ വിധിയും ഡിവിഷന്‍ ബഞ്ച് സ്‌റ്റേചെയ്തു.
ഹൈക്കോടതി മുന്‍ ജഡ്ജിയും കേരളാ സര്‍വീസ് ട്രിബൂണല്‍ അദ്ധ്യക്ഷനുമായ ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ മകന്‍ ശ്യാം ബാലകൃഷ്ണനെ മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ \'തണ്ടര്‍ ബോള്‍ട്ട്\' കസ്റ്റഡിയില്‍ പീഡിപ്പിച്ച കേസ് പരിഗണിക്കവേ ആയിരുന്നു സിംഗിള്‍ ബഞ്ച് നിരീക്ഷണം. ശ്യാമിന് നഷ്ടപരിഹാരം നല്‍കണമെന്ന വിധിയാണ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തത്.
https://www.facebook.com/Malayalivartha
























