കോതമംഗലത്ത് സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണു അഞ്ചു കുട്ടികള്‍ മരിച്ചു

കോതമംഗലത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളിലേക്കു മരം വീണ് അഞ്ചുകുട്ടികള്‍ മരിച്ചു. കൃഷ്‌ണേന്ദു (5) ജോഹര്‍(13), ഗൗരി(13), അമീര്‍, നിസ എന്നീവരാണ് മരിച്ചത്. കോതമംഗലം കറുകടം വിദ്യാവികാസ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലം നെല്ലിമറ്റം കോളനിക്കു സമീപമാണ് സംഭവം നടന്നത്. വൈകുന്നേരം 4.45 ആണ് അപകടം നടന്നത്. ബസിന്റെ മുന്‍ഭാഗത്തേക്കാണു മരം ഒടിഞ്ഞു വീണത്. ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും അപകടത്തില്‍ തകര്‍ന്നു. നാട്ടുകാരം ഫയര്‍ഫോഴ്‌സും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ബസ് വെട്ടിപൊളിച്ചാണ് കുട്ടികളെ പുറത്ത് എടുത്തത്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു.
ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് കുട്ടികള്‍ എല്ലാവരും തന്നെ മരിച്ചത്. മരിച്ച കുട്ടികളുടെ തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. കുട്ടികളെ സമീപത്തു തന്നെയുള്ള ധര്‍മഗിരി, ബസേലിയോസ്, സെന്റ് തോമസ് എന്നീ ആശുപത്രിയിലാണ് പ്രവേശിപ്പച്ചത്. ബസില്‍ ആകെ 12 കുട്ടികളാണ് ഉണ്ടായിരുന്നത്. ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്ന സമയത്താണ് അപകടം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























