മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ റാപ്പിഡ് റെസ്‌പോണ്ട്സ് ടീമില്‍ ഉള്‍പ്പെടുത്തും; ബാങ്കുകള്‍ റിക്കവറിക്ക് വേണ്ടിയുളള നടപടി നിര്‍ത്തിവയ്‌ക്കാൻ ആവശ്യപ്പെടും; സംസ്ഥാനത്ത് അതീവ ഗുരുതരമായ കൊവിഡ് സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് അതീവ ഗുരുതരമായ കൊവിഡ് സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമം വലുതായില്ല, സംഭരിക്കുന്ന ഓക്‌സിജന്റെ അളവ് ജില്ലാതല സമിതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായത്ര ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം എന്നാല്‍ ആവശ്യത്തിലധികം ഓക്‌സിജന്‍ സംഭരിച്ച് വയ്‌ക്കരുത്. മതിയായ ഓക്‌സിജന്‍ സംഭരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ റാപ്പിഡ് റെസ്‌പോണ്ട്സ് ടീമില്‍ ഉള്‍പ്പെടുത്തും. കെഎസ്‌ഇബിയും കുടിവെളള പിരുവും രണ്ട് മാസത്തേക്ക് നീട്ടി വയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ബാങ്കുകള്‍ റിക്കവറിക്ക് വേണ്ടിയുളള നടപടി നിര്‍ത്തിവയ്‌ക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























