കെ.ആര്. ഗൗരിയമ്മയുടെ ആരോഗ്യനില ഗുരുതരം; വിദഗ്ധചികത്സയ്ക്കായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

മുന്‍മന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയനേതാവുമായ കെ.ആര്. ഗൗരിയമ്മയുടെ ആരോഗ്യനില അതീവഗുരുതരം. ഗൗരിയമ്മയെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പനിയും മൂത്രാശയ സംബന്ധമായ രോഗവുംമൂലം കഴിഞ്ഞ മാസം 22 ന് ആണ് ഗൗരിയമ്മയെ തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മുറിയിലേക്ക് മാറ്റുകയും ചെയ്തു. 102 വയസുള്ള ഗൗരിയമ്മ ഏപ്രില്‍ ആദ്യം ആലപ്പുഴയില്‍നിന്ന് തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് താമസം മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha


























