ആളൊഴിഞ്ഞ പ്രദേശത്തു നിന്നും തീയും പുകയും അസ്വാഭാവികമായ രൂക്ഷ ഗന്ധവും... നാട്ടുകാരുടെ തെരച്ചിലിനൊടുവില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ നിലയില്‍ വീട്ടമ്മയെ കണ്ടെത്തി , ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കോട്ടയത്ത് കോടിമതയിലെ ആളൊഴിഞ്ഞ വീട്ടില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. അയ്മനം കുടയംപടി ബി.ടി. റോഡില്‍ മതിലകത്ത് താഴ്ചയില്‍ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണകുമാറിന്റെ ഭാര്യ ഗിരിജ (അജിത-53)യാണ് മരിച്ചത്.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് ആളൊഴിഞ്ഞ പ്രദേശത്തുനിന്നും തീയും പുകയും അസ്വാഭാവികമായ രീതിയില്‍ രൂക്ഷഗന്ധവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണു ഗിരിജയെ കണ്ടെത്തിയത്.
സ്ഥലത്തെത്തിയ പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അറുപത് ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റ അവര്‍ ഉച്ചയോടെ മരിച്ചു. സംഭവത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു. ഗിരിജ പെട്രോള്‍ വാങ്ങിയ കോടിമതയിലെ പമ്പില്‍നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇവര്‍ മുമ്പ് കുടയംപടിയില്‍ ജനസേവാ കേന്ദ്രം നടത്തിയിരുന്നതായി സൂചനയുണ്ട്. ഇവരുടെ രണ്ടു മക്കളുടെയും വിവാഹം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം വിട്ടുനല്‍കും.
https://www.facebook.com/Malayalivartha
























