കെ കെ ശൈലജയെ ജനം മന്ത്രിയാക്കും.... കോവിഡ് മഹാവ്യാധിയില്‍ ജനം പിടയുന്ന ഇക്കാലത്ത് അസാമാന്യമായ കരുതലോടെ ആരോഗ്യ കേരളത്തെ കരവലയത്തില്‍ കാത്തുസൂക്ഷിക്കുന്ന കെകെ ഷൈലജ ടീച്ചറിന് ഒരേ മനസോടെ നല്‍കിയ ആദരവാണ് അറുപതിനായിരത്തിനു മുകളിലെ ചരിത്ര ഭൂരിപക്ഷം

പ്രവര്‍ത്തിയില്‍ നന്‍മയുള്ളവര്‍ കരം നീട്ടി വന്നാല്‍ കൈനിറച്ചു കൊടുക്കുന്നതാണ് കേരളീയരുടെ നന്‍മ. കോവിഡ് മഹാവ്യാധിയില്‍ ജനം പിടയുന്ന ഇക്കാലത്ത് അസാമാന്യമായ കരുതലോടെ ആരോഗ്യ കേരളത്തെ കരവലയത്തില്‍ കാത്തുസൂക്ഷിക്കുന്ന കെകെ ഷൈലജ ടീച്ചറിന് ഒരേ മനസോടെ നല്‍കിയ ആദരവാണ് അറുപതിനായിരത്തിനു മുകളിലെ ചരിത്ര ഭൂരിപക്ഷം.
മട്ടന്നൂരിലെ ത്രസിപ്പിക്കുന്ന വിജയത്തിനു പിന്നാലെ ശൈലജ ടീച്ചര്‍ അടുത്ത ഊഴവും ആരോഗ്യ കേരളത്തെ മഹാമാരിയില്‍ നിന്ന് കാത്തുസൂക്ഷിക്കാന്‍ നിയുക്തയാകുമെന്നതില്‍ സംശയമില്ല. സിപിഎം ദേശീയ നേതൃത്വം ഒന്നിലേറെ തവണ ശൈലജയെ മുഖ്യമന്ത്രി പദവിയിലേക്ക് രണ്ടാം സാധ്യതയെന്ന നിലയില്‍ പരിഗണിച്ചിരുന്നു എന്നതില്‍ തീരുന്നില്ല, നിലവില്‍ സിപിഎം സംസ്ഥാന സമിതിയംഗമായ കെകെ ശൈലജ അടുത്ത സിപിഎം പാര്‍ട്ടി കോണ്‍ഗ്രസോടെ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന സൂചന പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു പുറത്തുവരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മടത്തുനേടിയ അര ലക്ഷം വോട്ടുകളെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിലൂടെ തിളങ്ങി നില്‍ക്കുന്ന ശൈലജയ്ക്ക് ആരോഗ്യം, സാമൂഹിക നീതി വകുപ്പുകള്‍ക്കു പുറമെ ക്ഷേമ സംബന്ധമായ കൂടുതല്‍ വകുപ്പുകള്‍ കൂടി ലഭിക്കുമെന്ന് വ്യക്തമാണ്. രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഎമ്മില്‍നിന്ന് തുടരുമെന്ന ഉറപ്പുള്ള ഏക മന്ത്രിയും ശൈലജ ടീച്ചര്‍ തന്നെ.
കണ്ണൂര്‍ ഇരിട്ടി മാടത്തി സ്വദേശിയായ ശൈലജ മട്ടന്നൂര്‍ കോളജില്‍ നിന്ന് സയന്‍സ് ബിരുദവും വിശേശ്വരയ്യ കോളേജില്‍നിന്ന് ബിഎഡ് ബിരുദമെടുത്തശേഷം ശിവപുരം ഹൈ സ്‌കൂളില്‍ ഏറെക്കാലം സയന്‍സ് അധ്യാപികയായിരുന്നു. മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ് വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും പ്രവര്‍ത്തിച്ചശേഷം സിപിഎമ്മിലും ജനാധിപത്യ മഹിളാഅസോസിയേഷനിലും സജീവസാന്നിധ്യമായി.
പാര്‍ട്ടിക്കുടുംബത്തില്‍ ജനിച്ച്, സിപിഎം പാര്‍ട്ടിയുടെ തണലിലും സംസ്‌കാരത്തിലും വളര്‍ന്ന ശൈലജയുടെ മാതാപിതാക്കളും ഭര്‍ത്താവ് അധ്യാപനായിരുന്ന കെ ഭാസ്‌കരനും നല്‍കിയ പിന്തുണയാണ് ശൈലജയുടെ കരുത്തും കരുതലും. നിര്‍ണായക പ്രതിസന്ധികളെ തരണം ചെയ്യുക വഴി കേരളം കണ്ട ഏറ്റവും പ്രഗത്ഭയായ വനിതാ മന്ത്രി എന്ന ആദരം ശൈലജ സ്വ്ന്തമാക്കിയിരിക്കുന്നു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ രാഷ്ട്രീയ പാരമ്പര്യമുള്ള ശൈലജ ഏഴു വര്‍ഷത്തെ അധ്യാപന ജീവിതം ബാക്കിനില്‍ക്കെയാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി 2004 സ്വയം വിരമിച്ചത്.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപ സ്ഥാനവും ശൈലജ വഹിച്ചിട്ടുണ്ട് പഴയ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996ലും പേരാവൂരില്‍ നിന്നും 2006ലും നിയമസഭാംഗമായി. നിപ്പയും കോവിഡും സംഹാരതാണ്ഡവമാടിയപ്പോള്‍ ഇവര്‍ പ്രതിരോധിക്കുന്നതില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. നിപ്പയെ നേരിടാന്‍ മലേഷ്യയില്‍ നിന്ന് പ്രതിരോധമരുന്ന് വിമാനത്തില്‍ എത്തിച്ച് ദുരന്തത്തെ നേരിട്ട പ്രഗത്ഭയാണ് ശൈലജ.
2016ല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ 67,013 വോട്ട് നേടി 12,291 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചാണ് പിണറായി മന്ത്രിസഭയില്‍ ആരോഗ്യം, സാമൂഹിക ക്ഷേമ മന്ത്രിയായതി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ യുഎന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിച്ച ചരിത്രവുമുണ്ട്. 'കൊറോണ വൈറസ് കൊലയാളി', 'റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി' എന്നാണ് ഗാര്‍ഡിയന്‍ പത്രം ടീച്ചറെ വിശേഷിപ്പിച്ചത്.
സംസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തിലെത്തന്നെ ഏറ്റവുംവലിയ ഭൂരിപക്ഷത്തിലാണ് മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്ന് കെ.കെ. ശൈലജ 60,963 വോട്ടുകള്‍ക്ക് വിജയിച്ചത്. .
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ചിറ്റാരിപ്പറമ്പ്, കീഴല്ലൂര്‍, കൂടാളി, മാലൂര്‍, മാങ്ങാട്ടിടം, കോളയാട്, തില്ലങ്കേരി എന്നീ ഗ്രാമപഞ്ചായത്തുകളും തളിപ്പറമ്പ് താലൂക്കിലെ പടിയൂര്‍ കല്യാട് ഗ്രാമപഞ്ചായത്തും, മട്ടന്നൂര്‍ നഗരസഭയും ഉള്‍ക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മട്ടന്നൂര്‍. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എം. ചന്ദ്രനായിരുന്നു ഇതുവരെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം. 47,671 വോട്ടിനാണ് അദ്ദേഹം അന്ന് ഡി.ഐ.സി.യിലെ എ. രാഘവനെ തോല്‍പ്പിച്ചത്.
ഇതിനെക്കാള്‍ 13,292 വോട്ടുകള്‍ അധികം നേടിയായാണ ശൈലജ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha
























