മാര്‍ ക്രിസോസ്റ്റം വെളിപ്പെടുത്തിയത്... മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ കുരിശ് സ്ഥാപിച്ചത് എന്തിന്? മനുഷ്യരെ കൈക്കീഴില്‍ ആക്കാന്‍ മോദിയ്ക്ക് അറിയാം...

നമ്മൾ പലരെക്കുറിച്ചും പറയുന്ന ഒരു വിശേഷണം ഉണ്ട്.- അതികായൻ. ഇത് ആലങ്കാരികമായിട്ട് തോന്നാം. എന്നാൽ അത് അക്ഷരാർത്ഥത്തിൽത്തന്നെ ആർക്കെങ്കിലും അനുയോജ്യമാകുമെങ്കിൽ അത് ക്രിസോസ്റ്റം തിരുമേനിക്കാണ്.
ആറടിയിലധികം ഉയരം, ആ കാരപ്രൗഢിക്കൊത്ത ശബ്ദ ഗംഭീര്യം, ആരുടെയും അധികാരശക്തിയെ അനായാസം നിഷ്പ്രഭമാക്കുന്ന ആത്മീയ ശുദ്ധി, ഏത് മഹാ സദസ്സിനെയും നിമിഷ നേരം കൊണ്ട് മായാവലയത്തിലാക്കുന്ന വാക് വൈഭവം., ഭക്തി യോഗത്തിലും ധർമ്മബോധം, സ്വന്തം വിശ്വാസമുയർത്തിപ്പിടിക്കുമ്പോഴും അന്യവിശ്വാസങ്ങളോടാദാരവ്, ആരോടും പകയില്ലായ്മ, സർവ രോടും സൗഹൃദം,
വലിയ മെത്രാപ്പോലീത്തയായപ്പോഴും മനോഗുണങ്ങൾക്ക് മാറ്റം വരുത്താത്ത മനസ്സ് - മാർ ക്രിസോസ്റ്റത്തെക്കുറിച്ച് എല്ലാം പറയണമെങ്കിൽ ഭാഷയിൽ വാക്കുകൾ ഇനിയും വേണം. മാരാമണ്ണിൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വസതിയിലെ സ്വീകരണമുറിയിൽ അപൂർവമായൊരു ക്രിസ്തു ചിത്രമുണ്ട്.
ഒരുഗ്രൻ ഫലിതം കേട്ട് പൊട്ടിച്ചിരിക്കുന്ന യേശു - ചിത്രത്തിനു താഴെയിരുന്ന് യേശുവുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ച് അദ് ദേഹം പറഞ്ഞു - ഞാൻ ചെയ്യുന്ന ഒത്തിരി ക്കാര്യങ്ങൾ ചെയ്യരുതെന്ന് പറഞ്ഞയാളാണ് യേശു - എങ്കിലും യേശുവും ഞാനും തമ്മിലൊരു ബന്ധമുണ്ട്. രണ്ടു പേർക്കും സ്വന്തമായി ഒരു സെൻറ് ഭൂമി പോലുമില്ല - യേശുവിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്ന് അറിയാവുന്ന ആരോ ആണ് മൂന്നാറിലെ സർക്കാർ ഭൂമിയിൽ കുരിശ് സ്ഥാപിച്ചത്.
നമ്മുടെ നാട്ടിൽ സ്വന്തമായി സ്ഥലമില്ലാത്തവർ അഭയം പ്രാപിക്കുന്നതെവിടെയാ? സർക്കാർ ഭൂമിയിലല്ലയോ? അതുകൊണ്ടാവും കൈയേറ്റക്കാർ സ്വന്തം ഭൂമിയിൽ വയ്ക്കാതെ സർക്കാർ ഭൂമിയിൽ കുരിശു കൊണ്ടുചെന്ന് നാട്ടിയത്.
1918-ലാണ് ക്രിസോസ്റ്റം ജനിച്ചത്.അദേഹം ജനിച്ചവർഷമാണ് ഒന്നാം ലോകമഹായുദ്ധം അവസാനിച്ചത്. എൻ്റെ ജനനം ഒരു യുദ്ധം അവസാനിപ്പിക്കാൻ കാരണമായെന്ന് സഹപാഠികളോട് അദ് ദേഹം വീരവാദം പറയുമായിരുന്നു. ബഹുമാന്യനായ തിരുമേനിയുമായിട്ടുള്ള അഭിമുഖത്തിന് എനിക്ക് മൂന്ന് തവണ അവസരം കിട്ടിയിട്ടുണ്ട്.
2017-ലെ നടത്തിയ അഭിമുഖത്തിൽ ഞാൻ അദ് ദേഹത്തോട് ചോദിച്ചു - പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോയി കണ്ടില്ലേ? എന്തായിരുന്നു അനുഭവം എന്ന്?അദ് ദേഹം പറഞ്ഞു - ഞാൻ പ്രധാനമന്ത്രിയെ കാണാൻ പോകുന്നതിന് മുമ്പ് അ ദ് ദേഹത്തിന് എഴുതിപ്പ ഞാൻ ബലഹീനനാണ്. അത് കൊണ്ട് എൻ്റെ സഹായിക്കും കൂടി വരാനുള്ള അനുമതി വേണമെന്ന് .അതിനുള്ള അനുമതിയും തന്നു -
എന്നാൽ ഞാൻ ചെന്ന് ഇറങ്ങിയപ്പോൾ മുതൽ പുളളി എൻ്റെ കൈയ്ക്ക് പിടിച്ചു.അവനു തൊടാൻ കൊടുത്തില്ല -ആ കൈകളിലെ പിടുത്തത്തിൽ എന്നെയാക്കിയപ്പോൾ പുളളിയുടെ കൈയ്യിലായി ഞാൻ. ആ പിടുത്തം അദ് ദേഹത്തോട് എന്നെ വളരെ അടുപ്പിച്ചു. മനുഷ്യനെ കൈക്കീഴിൽ ആക്കുന്നത് എങ്ങനെയാണ് എന്നുള്ള വിദ്യയൊക്കെ അദ് ദേഹത്തിന് നന്നായിട്ട് അറിയാം.
പല രാഷ്ട്രീയ നേതാക്കന്മാരും തന്നെ കാണാൻ വരാറുണ്ട് എന്ന് അദ് ദേഹം പറയുകയുണ്ടായി. എന്നിട്ട് ചോദിക്കാറുണ്ട് - ഞങ്ങളോടുള്ള ഗുണദോഷം എന്താണ് എന്ന്.അദ് ദേഹം അതിന് നൽകുന്ന മറുപടി - ആ പണി എനിക്ക് അറിയാൻ വയ്യ് ഗുണം ദോഷം ആക്കുന്ന പണി .ദോഷം ഗുണം ആക്കാനാണ് ഞാൻ ശ്രമിക്കുന്നത്.
ആ അഭിമുഖത്തിൽ ഞാൻ ചോദിച്ച മറ്റൊരു ചോദ്യം ഇതായിരുന്നു - കേരളത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങളും നേടിയെടുക്കുന്നത് ന്യൂനപക്ഷങ്ങളായ ക്രൈസ്തവ സമൂഹവും മുസ്ലീം സമുദായവുമാണെന്ന് പരക്കെ ആക്ഷേപമുണ്ടല്ലോ? അതിന് തിരുമേനിയുടെ മറുപടി ഇപ്രകാരം ആയിരുന്നു - സുഖമില്ലാതെ കിടക്കുന്ന ഒരു വല്യപ്പന് ഞാൻ ചികിത്സയ്ക്ക് പണം കൊടുത്തു.
അസുഖം ഭേദമായപ്പോൾ വല്യപ്പൻ ജോലിക്ക് പോകത്തില്ല' - കിടക്കുകയാണ്. തിരുമേനി പണം തരണമെന്ന് പറഞ്ഞു. അത് പറയരുത്. ന്യൂനപക്ഷത്തിൻ്റെ അവകാശങ്ങൾ എന്നു പറഞ്ഞ് കിട്ടുമ്പോൾ തന്നെ ഭൂരിപക്ഷത്തിലുളള ആളുകൾക്ക് കൂടെ കിട്ടാൻ ഈ ന്യൂനപക്ഷം സഹായിക്കണം.
2017-ൽ എടുത്ത അഭിമുഖത്തിൽ ഞാൻ അദ് ദേഹത്തോട് അവസാനം ചോദിച്ചു - ഇനി എന്താണ് ബാക്കി നിൽക്കുന്ന ആഗ്രഹം എന്ന്?അദ് ദേഹം പറഞ്ഞു - എനിക്കോ എനിക്ക് ജീവിക്കണം'- ഇതുവരെയും ജീവിക്കുന്നില്ല.
ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. ജീവിക്കുക എന്നു പറഞ്ഞാൽ രണ്ട് സംഗതികളാ ഒന്ന് പ്രതികൂല ങ്ങളെ നമ്മൾ കീഴ്പ്പെടുത്തണം. രണ്ടാമത് - മറ്റു മനുഷ്യനെ നശിപ്പിക്കരുത്. മറ്റു മനുഷ്യനെ വളർത്തണം. അതാണ് ജീവിതം.ഇത്രയും വലിയ ഒരു മനുഷ്യൻ - അദ്ദഹം ജീവിച്ചിരുന്ന കാലത്താണ് നമ്മളും ജീവിച്ചിരുന്നത് എന്നു പറയാം.
ഇനി ഇതുപോലൊരു മനുഷ്യന് വേണ്ടി എത്ര കാലം കാത്തിരിക്കണം - ഒരു കെട്ട കാലത്തിൽ നിന്നു കൊണ്ടാണ് നമ്മൾ മുഖം മറച്ചു നിന്ന് അദ് ദേഹത്തെ യാത്രയാക്കുന്നത്. പ്രണാമം
https://www.facebook.com/Malayalivartha
























