കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം;സമ്പൂര്‍ണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂ; അതുകൊണ്ട് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ

സംസ്ഥാനത്ത് മെയ് 8 മുതൽ മുതൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ് . മേയ് എട്ടിന് രാവിലെ ആറ് മണി മുതൽ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂര്‍ണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂവെന്നും അതുകൊണ്ട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി ശൈലജ പറഞ്ഞു.
മേയ് എട്ട് മുതല്‍ ആറ് വരെയാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സര്‍വിസുകള്‍ മാത്രമേ ഈ ദിവസങ്ങളില്‍ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കൊവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണ് സർക്കാർ അതിനിർണ്ണായക തീരുമാനം എടുത്തിരിക്കുന്നത്.
സംസ്ഥാനത്ത് മറ്റന്നാൾ രാവിലെ മുതൽ സമ്പൂർണ അടച്ചിടലാണ്. അനാവശ്യമായി ആരും പുറത്തിറങ്ങരുത് ലോക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. ലോക്ഡൗണുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
നിലവിലുള്ള മിനി ലോക്ക്ഡൗണ്‍ രോഗവ്യാപനം കുറയ്ക്കാന്‍ പര്യാപ്‌തമല്ലെന്നാണ്, പൊലീസും ആരോഗ്യ വകുപ്പും സർക്കാരിനെ അറിയിച്ചതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം .സര്‍വകക്ഷി യോഗത്തിലെ തീരുമാന പ്രകാരം സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചില്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു .
ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോടെ മിനി ലോക്ക്‌ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഇതു ഫലം ചെയ്യുന്നില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് വന്നിരുന്നു . മാത്രമല്ല ആരോഗ്യ വകുപ്പും ഇതേ അഭിപ്രായത്തിലാണ് ഉണ്ടായിരുന്നത് .
കൊവിഡ് വ്യാപനം തടയാന്‍ രണ്ടാഴ്‌ചയെങ്കിലും സംസ്ഥാനത്ത് അടച്ചിടല്‍ വേണമെന്ന് ഡോക്‌ടർമാരുടെ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു . ആരോഗ്യവകുപ്പിനും ഇപ്പോള്‍ ഇതേ അഭിപ്രായമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത് .ഇതുകൂടി പരിഗണിച്ചായിരിക്കും ലോക്ക്‌ഡൗണിന്‍റെ കാര്യത്തിൽ തീരുമാനമെടുത്തത് .
https://www.facebook.com/Malayalivartha
























