കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം

കൊച്ചി മറൈന്‍ഡ്രൈവിനടുത്ത് കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം. പൂര്‍ണവളര്‍ച്ചയെത്താതെ ജനിച്ച പെണ്‍കുഞ്ഞാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. പൊക്കിള്‍ക്കൊടി മുറിച്ചിരുന്നില്ല. കുഞ്ഞിന്റെ തലയില്‍ മുറിവുണ്ട്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കൊച്ചി കായലില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. വേലിയേറ്റ സമയത്ത് ഒഴുകി വന്നതാണെന്നാണ് കരുതുന്നത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha























