കോവിഡ്; വീണ്ടും ഒരു ലോക്ക് ഡൌൺ കൂടി, ജനങ്ങള്‍ പരിഭ്രാന്തരാകരുത് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കും...

സംസ്ഥാനത്ത് വീണ്ടും ഒരു ലോക്ക് ഡൌൺ കൂടി. മെയ് 8 മുതൽ 16 വരെ ആണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് വീണ്ടും ലോക്ക് ഡൌൺ. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷ.
ലോക്ക് ഡൌൺ നിയന്ത്രണങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരാൻ ഇരിക്കുന്നതെ ഉള്ളു. കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം ഉണ്ടാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിനുണ്ടായിരുന്നത് പോലെ അവശ്യ സേവനങ്ങൾക്ക് ഇളവുണ്ടാകും.
ലോക്ക് ഡൗണ്‍ എന്നുകേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് തോമസ് ഐസക്ക്. സംസ്ഥാനത്ത് എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും സാധനങ്ങള്‍ വാങ്ങാന്‍ സമയം അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകെണ്ടത് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണത്തിനോ സാധനങ്ങള്‍ക്കോ പ്രയാസം ഉണ്ടാവരുത്. ആശാവര്‍ക്കര്‍മാര്‍ അവശ്യ മരുന്നുകള്‍ എത്തിക്കണം. ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്കും സഹായം നൽകണം എന്നും തോമസ് ഐസക്ക് വെക്തമാക്കി.
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിനായി പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
https://www.facebook.com/Malayalivartha
























