നന്ദി വേണം ആശാനെ നന്ദി... മുന്നാക്ക സംവരണത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടും അതുമറന്ന് എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ മുന്നോട്ട് വന്ന സുകുമാരന്‍ നായര്‍ക്ക് ഇനി സര്‍ക്കാരിന്റെ കനിവ് വേണം; സംസ്ഥാനത്ത് മുന്നാക്ക സംവരണം നീളും; സുപ്രീം കോടതി വിധിയോടെ വെട്ടിലായി മുന്നോക്ക സംവരണം

എന്‍എസ്എസിന്റെ ദീര്‍ഘകാലമായ ആവശ്യമായിരുന്നു മുന്നാക്ക സംവരണം. പല സര്‍ക്കാരുകള്‍ വന്നെങ്കിലും പിണറായി സര്‍ക്കാരാണ് അത് പ്രാവര്‍ത്തികമാക്കിയത്.
എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം തുടര്‍ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ എല്‍ഡിഎഫിന് വലിയ ഭൂരിപക്ഷമാണ് ലഭിച്ചത്. അതിനിടെ സംവരണത്തിലെ സുപ്രീം കോടതി വിധിയും എന്‍എസ്എസിന് തിരിച്ചടിയായി.
മുന്നാക്ക സംവരണം പുതിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടരാനാകില്ലെന്നും എന്നാല്‍, ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ച സംവരണം നടപ്പാക്കുന്നതിനു തടസമുണ്ടാകില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍.
പിന്നാക്ക വിഭാഗത്തില്‍ 3% ശതമാനം സംവരണത്തിന് അര്‍ഹരായ മറ്റു വിഭാഗങ്ങളുടെ കൂട്ടത്തിലാണ് സംവരണമില്ലാതിരുന്ന ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിയത്. ഇത് സംവരണത്തിന്റെ ശതമാനത്തില്‍ മാറ്റം വരുത്തുന്നില്ല. എന്നാല്‍, വിജ്ഞാപനം ചെയ്യാത്തതിനാല്‍ ഈ സംവരണം പ്രാബല്യത്തിലായിട്ടില്ല.
സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്ത് മുന്നാക്ക സംവരണം നടപ്പാക്കുന്നതിനു തടസമാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. സംവരണത്തിന് അര്‍ഹരായ മുന്നാക്ക വിഭാഗത്തില്‍പ്പെട്ട സമുദായങ്ങള്‍ ഏതൊക്കെയെന്നു വിജ്ഞാപനം ചെയ്യുന്ന നടപടിക്രമമാണ് ഇനി കേരളത്തില്‍ ബാക്കിയുള്ളത്.
എന്നാല്‍, സുപ്രീംകോടതി വിധി കണക്കിലെടുത്ത് ഈ വിജ്ഞാപനമിറക്കുന്നതു തടസപ്പെടാന്‍ ഇടയുണ്ട്. ഇതോടെ കേരളത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കുന്നത് അനന്തമായി നീളുമെന്നാണു സൂചന.
അതേസമയം മറാഠ സംവരണ കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച് ഉയര്‍ന്നുവരുന്ന അഭിപ്രായപ്രകടനങ്ങള്‍ മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാര്‍ മറാഠി സമുദായത്തിനു പിന്നാക്കക്കാര്‍ക്കുള്ള സംവരണം നല്‍കിയ നടപടിയാണ് ഈ കേസില്‍ ചോദ്യം ചെയ്യപ്പെട്ടതെന്നും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തെ ഇത് ഒരു വിധത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്നാക്കത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണം 103ാം ഭരണഘടനാ ഭേദഗതി പ്രകാരം ഭരണഘടനാ അനുഛേദം 15(6) ആയിട്ടും 16(6) ആയിട്ടും ആണ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഭരണഘടനാ അനുഛേദം 15(6), 16(6) എന്നിവ ഇപ്പോഴത്തെ മറാഠ കേസില്‍ പരാമര്‍ശവിധേയമായിട്ടില്ല. 103-ാം ഭരണഘടനാഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി സ്‌റ്റേ അനുവദിക്കാതെ നിരാകരിച്ചതാണ്. ഇപ്പോള്‍ ആ കേസ് ഭരണഘടനാബെഞ്ചിനു മുന്‍പിലുണ്ട്.
മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണവും പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണവും വ്യത്യസ്ത ഭരണഘടനാ അനുഛേദങ്ങളിലാണ് വിവക്ഷിച്ചിട്ടുള്ളത്. അതിനാല്‍ ഈ വിധി മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള സംവരണത്തെ ബാധിക്കില്ല.
എം.ആര്‍. ബാലാജിയും മൈസൂര്‍ സംസ്ഥാനവും തമ്മിലുള്ള കേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ദിരാ സാഹ്നി കേസില്‍ പ്രഖ്യാപിച്ച 50 ശതമാനം എന്ന സംവരണത്തോത് അതേപടി തുടരണോ വേണ്ടയോ എന്നാണ് മറാഠ കേസില്‍ ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്.
ഭരണഘടനാ അനുഛേദം 16(4)ല്‍ വിവക്ഷിക്കുന്ന സംവരണത്തോത് 50 ശതമാനത്തില്‍ കവിയാന്‍ പാടില്ല എന്നാണ് ഇന്ദിരാ സാഹ്നി കേസില്‍ തീര്‍പ്പുകല്‍പിച്ച് സുപ്രീം കോടതി വിധിച്ചിരിക്കുന്നതെന്നും ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























