ശിവശങ്കരന്‍ ഇഫക്ട് ഒരു പാഠം; ഉപദേശകരെ വച്ചിട്ടും കാര്യമില്ല; ഇത്തവണ ഉപദേശകരെ നിയമിക്കേണ്ടതില്ലെന്ന് സിപിഎം; പുതിയ മന്ത്രിമാര്‍ക്കൊപ്പമുള്ള സ്റ്റാഫ് അംഗങ്ങള്‍ പുതുമുഖങ്ങള്‍; അടിമുടി മാറ്റവുമായി പുതിയ സര്‍ക്കാര്‍

രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിക്ക് ഉപദേശകരെ നിയമിക്കേണ്ടതില്ലെന്ന് സി പി എമ്മില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഐ. എ. എസുകാരെ നിയമിക്കാനുള്ള സാധ്യതയും അടഞ്ഞു. അങ്ങനെ നിയമിക്കുന്നുണ്ടെങ്കില്‍ തന്നെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെയായിരിക്കും നിയമിക്കുക.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യാവസാനം ഒരു പ്രശ്നങ്ങളുമില്ലാതെ ഭരിക്കാനാണ് പിണറായിയുടെ തീരുമാനം.
കഴിഞ്ഞ സര്‍ക്കാരിലുണ്ടായ ശിവശങ്കരന്‍ ഇഫക്റ്റില്‍ നിന്നാണ് പിണറായി ചില പാഠങ്ങള്‍ പഠിച്ചത്. സി. എം. രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്റ്റാഫില്‍ കാണുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങള്‍ക്ക് മേല്‍ കര്‍ശനമായ ഇന്റലിജന്‍സ് സംവിധാനം ഏര്‍പ്പെടുത്താനും സി പി എം തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരെ തങ്ങള്‍ക്ക് വിശ്വാസമാണെങ്കിലും അവരുടെ സ്റ്റാഫിനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ പാര്‍ട്ടി തയ്യാറല്ല.
പുതിയ മന്ത്രിമാര്‍ക്കൊപ്പം സ്റ്റാഫ് അംഗങ്ങളും പുതുമുഖങ്ങളായിരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളോ ജില്ലാ കമ്മിറ്റി അംഗങ്ങളോ ആയിരിക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി എത്തുക. മുഖ്യമന്ത്രിയുടെ ഓഫീസിലും അഴിച്ചുപണിയുണ്ടാകും. ഇതില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ മുതിര്‍ന്ന നേതാവായിരിക്കും. എം.വി. ജയരാജന്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി ഇപ്പോഴും പറയാറുണ്ട്.
അടിമുടി മാറ്റമാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ഉണ്ടാകുക. കെ കെ ഷൈലജ ഒഴികെയുള്ള നിലവിലെ മന്ത്രിമാരെ മുഴുവന്‍ മാറ്റാനുള്ള ചര്‍ച്ചകളാണ് സിപിഎമ്മില്‍ പുരോഗമിക്കുന്നത്. നിലവിലെ മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങള്‍ ആരും പുതിയ മന്ത്രിമാരുടെ ഓഫീസില്‍ വെക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ അടുത്ത ധാരണ. സ്റ്റാഫ് അംഗങ്ങളിലും പുതിയ ആളുകള്‍ വരട്ടെ എന്നാണ് ചര്‍ച്ച. എന്നാല്‍ ചില സ്റ്റാഫ് അംഗങ്ങളെ ഒഴിവാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രിയും ഷൈലജ ടീച്ചറും കരുതുന്നു. അത്തരക്കാരെ നിലനിര്‍ത്തിയേക്കും.
പ്രൈവറ്റ് സെക്രട്ടറിമാരായി പാര്‍ട്ടി നിയമനം ഉണ്ടാകുമ്പോള്‍ ഒരു ഉദ്യോഗസ്ഥനെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിക്കും. 27 സ്റ്റാഫ് അംഗങ്ങളെ മന്ത്രിമാര്‍ക്ക് നിയമിക്കും. ഇതില്‍ മൂന്നോ നാലോ അംഗങ്ങളായിരിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. മിടുക്കരായ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ സര്‍വ്വീസ് സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പാര്‍ട്ടി അംഗങ്ങളായ ചെറുപ്പാക്കാര്‍ക്കാകും പേഴ്സണല്‍ സ്റ്റാഫില്‍ സാധ്യത കൂടുതല്‍. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളും നേട്ടങ്ങളുമെല്ലാം ജനങ്ങളെ അറിയിക്കാന്‍ മന്ത്രി ഓഫീസുകളില്‍ മികച്ച പിആര്‍ഒ സംവിധാനവുമുണ്ടാകും. തീര്‍ത്തും പ്രൊഫഷണലായ ഓഫീസുകളായിരിക്കാനാണ് തീരുമാനം.
സ്പഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയെയും സര്‍വീസില്‍ നിന്ന് വരുന്ന മമുള്ളവരെയും കടുത്ത നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. ഒരു കാരണവശാലും ആരോപണങ്ങള്‍ ഉള്ളവരെ നിയമിക്കില്ല. വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് വേണമോ എന്നും ചാത്രിക്കുന്നുണ്ട്.
പിണറായി തുടരുമ്പോള്‍ ഓഫീസില്‍ അഴിച്ചു പണിയുണ്ടാകാന്‍ ഇടയുണ്ട്. പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയുമാണെത്തുക. ചുരുക്കം ചില പേഴ്സണ്‍ സ്റ്റാഫ് അംഗങ്ങള്‍ മാത്രം തുടര്‍ന്നേക്കും. ഉപേദേശകര്‍ മുഖ്യമന്ത്രിക്ക് ഇനി ഉണ്ടാകുമോയെന്ന കാര്യത്തില്‍ പിണറായി തന്നെ അന്തിമ തീരുമാനമെടുക്കും.
പാര്‍ട്ടിയുടെ അഭിപ്രായം അവര്‍ അറിയിച്ചു. കഴിഞ്ഞു. ജോണ്‍ ബ്രിട്ടാസിന്റെ തീരുമാനവും ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കും. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ ഇമേജ് ഉയര്‍ത്തിയത് ബ്രിട്ടാസിന്റെ ചില പി.ആര്‍. നീക്കങ്ങളാണ്. ഉപദേശകരെ നിയമിച്ച് ലക്ഷങ്ങള്‍ കളയുന്നതിനേക്കാള്‍ ചീഫ് സെക്രട്ടറിയെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനായിരിക്കും മുഖ്യമന്ത്രി ശ്രമിക്കുക.ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്.
കഴിഞ്ഞ തവണ പോലെ മാധ്യമങ്ങളെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കും പിണറായി നീങ്ങുക. മാധ്യമ സമ്മേളനങ്ങള്‍ സര്‍ക്കാരിന്റെ പതിവു രീതിയിക്കും. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരും മാധ്യങ്ങളെ നിരന്തരം കാണും. സര്‍ക്കാരിന്റെ ഇമേജ് ബില്‍ഡിംഗിന് വേണ്ടി പണം മുടക്കാനും സര്‍ക്കാര്‍ തയ്യാറായിരിക്കും.
ഘടക കക്ഷി മന്ത്രിമാര്‍ക്കും ഇതേ നിര്‍ദ്ദേശം തന്നെയായിരിക്കും സി പി എം നല്‍കുക. ഘടകകക്ഷികള്‍ സ്റ്റാഫിനെ നിയമിക്കുമ്പോള്‍ കൃത്യമായ മേല്‍നോട്ടം സി പി എം ഉറപ്പുവരുത്തും.അല്ലെങ്കില്‍ സ്റ്റാഫിനെ മാറ്റാന്‍ സി പി എം ആവശ്യപ്പെടാന്‍ മടിക്കില്ല.
"
https://www.facebook.com/Malayalivartha

























